Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബി.ജെ.പിയെ പരിഹസിച്ച്​...

ബി.ജെ.പിയെ പരിഹസിച്ച്​ ധനമന്ത്രി

text_fields
bookmark_border
ഒാഫിസിന്​ പുറത്താണെങ്കിൽ ഇങ്ങനെ ഒപ്പിടുന്നത്​ പതിവുരീതി തി​രു​വ​ന​ന്ത​പു​രം: ഫ​യ​ലി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി.​ജെ.​പി ആ​രോ​പ​ണ​ത്തെ പ​രി​ഹ​സി​ച്ച്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. ബി.​ജെ.​പി​ക്കാ​ർ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. അ​തി​ൽ അ​ദ്​​ഭു​ത​പ്പെ​ടാ​നു​മി​ല്ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്ര​വ​ർ​ത്ത​ന​രീ​തി​യോ ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്നോ അ​വ​ർ​ക്ക് ഒ​ന്നും അ​റി​യി​ല്ല. 2018ൽ ​കെ.​സി. ജോ​സ​ഫ് പൊ​ട്ടി​ച്ച ഉ​ണ്ട​യി​ല്ലാ​വെ​ടി, അ​തു​പോ​ലെ വെ​ക്കാ​ൻ തോ​ക്കു​മാ​യി ഇ​റ​ങ്ങി​യ​ത്​ അ​തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. താ​ൻ ആ​ല​പ്പു​ഴ​യി​ലോ ഓ​ഫി​സി​ന്​ പു​റ​ത്തോ ആ​യി​രി​ക്കു​മ്പോ​ൾ ഫ​യ​ലു​ക​ൾ ഇ​ങ്ങ​നെ ത​ന്നെ​യാ​ണ് ഒ​പ്പി​ട്ട്​ ന​ൽ​കു​ന്ന​ത്. ഇ-​ഫ​യ​ലാ​ണെ​ങ്കി​ൽ ഡി​ജി​റ്റ​ൽ സി​ഗ്​​നേ​ച​ർ ഉ​പ​യോ​ഗി​ക്കും. പേ​പ്പ​ർ ഫ​യ​ലാ​ണെ​ങ്കി​ൽ, സ്കാ​ൻ ചെ​യ്ത​യ​ക്കും. അ​ത് പ്രി​ൻ​റൗ​ട്ട് എ​ടു​ത്ത് ഒ​പ്പു​വെ​ച്ച് സ്കാ​ൻ ചെ​യ്ത് തി​രി​ച്ച​യ​ക്കും. ഓ​ഫി​സി​ൽ അ​ത് പ്രി​ൻെറ​ടു​ത്ത് ഫ​യ​ലി​ലി​ടും. അ​താ​ണ് കീ​ഴ്​​വ​ഴ​ക്കം. ഇ​തൊ​ക്കെ ഞ​ങ്ങ​ളെ​ല്ലാം ചെ​യ്യു​ന്ന​താ​ണ്. ഇൗ ​സം​ഭ​വ​ത്തി​ൽ മ​ല​യാ​ളം മി​ഷ​​േ​ൻ​റ​ത്​ ഫി​സി​ക്ക​ൽ ഫ​യ​ലാ​യി​രു​ന്നു. സ്കാ​ൻ ചെ​യ്ത് അ​യ​ച്ചു, ഒ​പ്പി​ട്ട്​ തി​രി​ച്ചു​വ​ന്ന​ത് കോ​പ്പി​യെ​ടു​ത്ത് ഫ​യ​ലി​ലി​ട്ടു. ഇ​താ​ണ് വ​സ്തു​ത. അ​തും​വെ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ അ​പ​ര​ൻ എ​ന്നൊ​ക്കെ ആ​രോ​പി​ക്കു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​യി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ എ​ന്തെ​ല്ലാം അ​ഭ്യാ​സ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story