Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസിവിൽ സ്​റ്റേഷന്​...

സിവിൽ സ്​റ്റേഷന്​ മുന്നിൽ റോഡിന്​ കുറുകെ മരം കടപുഴകി

text_fields
bookmark_border
*സ്​കൂട്ടർ യാത്രികൻ അദ്​ഭുതകരമായി രക്ഷപ്പെട്ടു പാലക്കാട്​: സിവിൽ സ്​റ്റേഷനുമുന്നിൽ മരം കടപുഴകി വീണു. റോഡിന്​ കുറുകെ വീണ മരത്തിനടിയിൽപെട്ട ​സ്​കൂട്ടർ യാത്രികൻ അദ്​​ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത പോസ്​റ്റ്​ തകർന്നതോടെ സമീപപ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യൂതി മുടങ്ങി. വ്യാഴാഴ്​ച രാവിലെ 10.30ഒാടെയാണ്​ പാലാട്ട്​ ജങ്​ഷനിൽ നിന്ന്​ സിവിൽ സ്​റ്റേഷനുമുമ്പിലൂടെ കടന്നുപോകുന്ന റോഡിൽ വശത്ത്​ നിന്നിരുന്ന മരം മറിഞ്ഞുവീണത്​. ​റോഡിൽ മഴവെള്ളച്ചാൽ പ്രവൃത്തി നടന്നുകൊണ്ടിരുന്നതിന്​ സമീപം നിന്നിരുന്ന മരമാണ്​ വീണത്​. തിരക്കേറിയ പാതയിൽ സംഭവ സമയത്തു കാൽനടയാത്രക്കാരും കൂടുതൽ വാഹനങ്ങളും വരാതിരുന്നതു ദുരന്തം ഒഴിവാക്കി. റോഡിന് ഇരുവശങ്ങളും കാണാൻ സാധിക്കാത്തവിധം മരത്തിൻെറ ശാഖകൾ നിറഞ്ഞു കിടക്കുകയായിരുന്നു. കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാൻ സാധിക്കാതെ വന്നതു പരിസരവാസികളെയും ദുരിതത്തിലാക്കി. അഗ്​നിശമനസേനയും വൈദ്യുത വകുപ്പ്​ ജീവനക്കാരും എത്തി മരം മുറിച്ചുനീക്കിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​. കരുതണം, ഇനിയും വീഴാൻ കാത്ത്​ മരങ്ങളുണ്ട്​ പാലാട്ട്​ ജങ്​ഷനും സിവിൽസ്​റ്റേഷനുമിടക്കുള്ള റോഡരികിൽ വീഴാൻ ഉൗഴം കാത്ത്​ ഇനിയും മരങ്ങളുണ്ട്​. വ്യാഴാഴ്​ച വീണതിന്​ സമീപം വേരുകൾക്കിടയിലെ മണ്ണടക്കം ഒലിച്ചുപോയ മറ്റൊരു മരം ഏതുനിമിഷവും വീഴാമെന്ന നിലയിലാണ്​ നിൽപ്പ്​. ഇവിടെ മഴവെള്ളച്ചാൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും ഏതുനിമിഷവും മറിഞ്ഞുവീണേക്കാവുന്ന മരം മുറിച്ചുമാറ്റാൻ നടപടിയായിട്ടില്ല. പാലാട്ട്​ ജങ്​​ഷന്​ സമീപവും സമാന രീതിയിൽ അപകടമരങ്ങളുണ്ട്​. ചിത്രം: pew pkd 01 ​നഗരത്തിൽ സിവിൽ സ്​റ്റേഷൻ റോഡിലേക്ക്​ മറിഞ്ഞുവീണ മരം അഗ്​നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിൽ മുറിച്ച്​ നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story