Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓണക്കിറ്റും...

ഓണക്കിറ്റും ഓണപ്പുടവയും നൽകി

text_fields
bookmark_border
ചെർപ്പുള്ളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭ പാലിയേറ്റിവ് കെയറിൽ കിടപ്പിലായ രോഗികൾക്കുള്ള ഓണക്കിറ്റ്, ഓണപ്പടവകൾ, ചെർപ്പുളശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ്​ ടി. റിയാസി​​ൻെറ നേതൃത്വത്തിൽ മുനിസിപ്പൽ അധികൃതർക്ക്​ കൈമാറി. ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയർമാൻ കെ.കെ.എ. അസീസ്, ടി. റിയാസ്, മുസ്തഫ ബിസ്മി എന്നിവർ പങ്കെടുത്തു. `````````````````````````````````` ശുചിത്വ കോംപ്ലക്സ് ഉദ്ഘാടനം പത്തിരിപ്പാല: ലക്കിടിപേരൂർ പഞ്ചായത്തിൽ പുതുതായി നിർമിച്ച ശുചിത്വ കോംപ്ലക്സ് പഞ്ചായത്ത് പ്രസിഡൻറ്​ ദീപ നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷ​ൻെറ എട്ടുലക്ഷവും പഞ്ചായത്തി​ൻെറ ഒരുലക്ഷവും കൊണ്ടാണ് നാല് ശുചിമുറികൾ നിർമിച്ചത്. പഞ്ചായത്ത് മതിൽക്കെട്ടിനകത്താണ് ശുചിത്വ കോംപ്ലക്സ്. pew inagu ലെക്കിടിപേരൂർ പഞ്ചായത്തിലെ ശുചിത്വ കോപ്ലക്​സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ ദീപ നാരായണൻ നിർവഹിക്കുന്നു ``````````````````````````````````````` അഗതികൾക്ക് ഓണക്കിറ്റ് വിതരണം മണ്ണൂർ: അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് മുന്നോടിയായി മണ്ണൂർ ഗ്രാമപഞ്ചായത്തിലെ 142 അഗതികൾക്ക് ആശ്രയ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ കെ.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ലാസ്യ, പഞ്ചായത്ത് സെക്രട്ടറി മിനി, അസി. സെക്രട്ടറി ഗീത എന്നിവർ സംസാരിച്ചു. pew oonakit മണ്ണൂരിൽ അഗതികൾക്കുള്ള ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story