Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവനം വകുപ്പ്...

വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച്‌ ചികിത്സ നൽകിയ ആന വീടുകൾക്ക് നേരെ ആക്രമണം നടത്തി

text_fields
bookmark_border
അഗളി: അട്ടപ്പാടി ഷോളയൂരിൽ വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച്‌ ചികിത്സ നൽകിയ ആന അഞ്ച് കിലോമീറ്ററോളം നടന്ന് ബൊമ്മൻമുടി വനമേഖലയിൽ എത്തി. നാവിനും കീഴ്ത്താടിക്കും മാരകമായി മുറിവേറ്റിട്ടുള്ളതിനാൽ ആനക്ക്​ ഭക്ഷണം ഏറെ ശ്രമകരമായി വളരെ കുറച്ചുമാത്രമാണ് ഇറക്കാൻ സാധിക്കുന്നത്. പല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. തെക്കേ കടമ്പാറ കുത്തനടി ഭാഗത്തുവെച്ചാണ് വനം വകുപ്പ് മയക്കുവെടി വെച്ച ശേഷം കഴിഞ്ഞ ദിവസം ആനക്ക്​ ചികിത്സ നൽകിയത്. അവശനിലയിലാണ് ഉള്ളതെങ്കിലും നിലയുറപ്പിക്കാതെ അഞ്ച്​ കിലോമീറ്ററോളം നടന്ന് തിങ്കളാഴ്​ച പുലർച്ച ഷോളയൂർ ബൊമ്മൻമുടിയിൽ എത്തുകയായിരുന്നു. ബൊമ്മൻമുടിയിലേക്ക് നടക്കുന്ന വഴിയിലും ആന വീടുകൾക്ക് നേരെയുള്ള ആക്രമണം നടത്തി. ചാവടിയൂരിനടുത്തുള്ള വഴിക്കരപ്പള്ളത്ത് കാളി-പൊന്നുസ്വാമി ദമ്പതികളുടെ വീടിനോട് ചേർന്നുള്ള ചായ്പ്പാണ്​ ആന പൊളിച്ചത്. ആന സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്​ച പുലർച്ച 1.30ഓടെയാണ്​ വീടിനുനേരെ ആനയുടെ ആക്രമണമുണ്ടായത്. pkg elephent ഷോളയൂർ വഴിക്കരപ്പള്ളത്ത് ആനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story