Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൃക്ക തകരാറിലായ...

വൃക്ക തകരാറിലായ യുവാവ്​ സഹായം തേടുന്നു

text_fields
bookmark_border
മുതലമട: വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു. ആട്ടയാമ്പതി മത്തിരമ്പള്ള​​ം സുരേഷ് (41) ആണ് ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കെട്ടിട നിർമാണ തൊഴിലാളിയായ സുരേഷിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നിത്യ ചെലവുകൾക്കു പോലും സാധിക്കാതെ ദുരിതത്തിലാണ്​. ഡയാലിസിസ് ചെയ്യുന്നതിനും മരുന്നുകൾക്കുമായി പ്രതിമാസം 12,000 രൂപയോളം ചെലവുണ്ട്​. വൃക്കകൾ നൽകാൻ ഭാര്യാമാതാവ് തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനായിട്ടില്ല. ഫണ്ട് കണ്ടെത്താൻ പഞ്ചായത്ത്​ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മുംതാജ് ജനറൽ കൺവീനറായ കമ്മിറ്റി രൂപവത്​കരിച്ചു. സുരേഷി​ൻെറ ഭാര്യ അജിത മോൾ, മുംതാജ് എന്നിവരുടെ പേരിൽ മുതലമട സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട്​ നമ്പർ: 0100053000014075 IFSC നമ്പർ: SIBL0000100. photo pg suresh സുരേഷ്​
Show Full Article
TAGS:
Next Story