Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​ ക്വാറൻറീൻ;...

കോവിഡ്​ ക്വാറൻറീൻ; നഗരസഭ സസ്​പെൻഡ്​ ചെയ്​ത ഉദ്യോഗസ്ഥനെതിരെ കൈക്കൂലിയാരോപണവും

text_fields
bookmark_border
പാലക്കാട്​: ​കോവിഡ്​ പ്രതിരോധനടപടികളിൽ കൃത്യവിലോപം നടത്തിയതിന്​ നഗരസഭ സസ്​പെൻഡ്​ ചെയ്​ത ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ വിവിധ ലോഡ്​ജുകളിൽനിന്ന്​ വ്യാപക പിരിവ്​ നടത്തിയതായി ആരോപണം. ജില്ലയി​ൽ തിരിച്ചെത്തുന്ന അന്തർസംസ്ഥാന തൊഴിലാളികളെ ലോഡ്​ജുകളിൽ ക്വാറൻറീനിൽ അയക്കുന്നതുമായി ബന്ധപ്പെട്ട്​ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു​ പണം ആവശ്യപ്പെട്ടിരുന്നത്​. ഇതോടൊപ്പം ​േകാവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആളുകളെ കുത്തിനിറക്കുന്നതിനടക്കം ലോഡ്​ജുടമകളെ നിർബന്ധിക്കുകയും ചെയ്​തിരുന്നു. ഇതരസംസ്ഥാനത്ത്​ നിന്നെത്തിയ അതിഥിതൊഴിലാളികളെ നഗരത്തിലെ രണ്ട്​ സ്ഥാപനങ്ങളിൽ ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ച് കൂട്ടമായി താമസിപ്പിച്ചതിനും ഡോക്ടറെ തെറ്റിദ്ധരിപ്പിച്ച് ക്വാറൻറീൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനും ഇയാൾക്കെതിരെ പരാതികളുയർന്നതോടെയാണ്​ നഗരസഭ ബുധനാഴ്​ച ഇയാളെ സസ്​പെൻഡ്​ ചെയ്​തത്​. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൂടെ ചുമതലകൂടി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്​ സസ്​പെൻഷനിലായത്​. തെറ്റിദ്ധരിപ്പിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയെന്ന്​ ഡോക്ടറും നഗരസഭയിൽ പരാതിപ്പെട്ടിരുന്നു. നഗരസഭയെയും ഡോക്ടറെയും തെറ്റിദ്ധരിപ്പിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെ ഇദ്ദേഹത്തിനെതിരെ പരാതിയിൽ വിശദ അന്വേഷണം നടത്താൻ അധ്യക്ഷ പ്രമീള ശശിധരൻ സെക്രട്ടറിക്ക്​ നിർദേശം നൽകിയിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവിട്ടത്. നഗരസഭാപരിധിയിൽ 12 ലോഡ്​ജുകളാണ്​ ക്വാറ​ൻറീൻ സൗകര്യത്തിനായി തെരഞ്ഞെടുത്തത്​. വിശദ അന്വേഷണം നടക്കും സസ്​പെൻഷനിലായ ആരോഗ്യപ്രവർത്തകൻ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റശേഷം സ്വീകരിച്ച നടപടിക​ളെല്ലാം അന്വേഷിക്കുമെന്ന്​ നഗരസഭ ചെയർപേഴ്​സൻ പ്രമീള ശശിധരൻ. കഞ്ചിക്കോ​ട്ടെ ചില കമ്പനികളുമായടക്കം ഇയാളുടെ പ്രവർത്തനങ്ങൾ അന്വേഷണത്തി​ൻെറ പരിധിയിൽ ഉണ്ടാവും. മാനദണ്ഡങ്ങൾ ലംഘിച്ച ലോഡ്​ജുകൾക്ക്​ താക്കീതുനൽകിയതായും ചെയർപേഴ്​സൻ പറഞ്ഞു. കോവിഡ്​: പാലക്കാട്​ നഗരസഭയിൽ 500 ​കിടക്കകൾ പാലക്കാട്​: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട്​​ അടിയന്തരഘട്ടങ്ങ​െള നേരിടാൻ നഗരസഭാപരിധിയിൽ മൂന്ന്​ കേന്ദ്രങ്ങളായി 500 കിടക്കകൾ സജ്ജീകരിക്കുമെന്ന്​ ചെയർപേഴ്​സൻ പ്രമീള ശശിധരൻ. നിലവിൽ വിക്​ടോറിയ കോളജിലെ ആൺകുട്ടികളുടെ​ ഹോസ്​റ്റലിൽ 160 എണ്ണം സജ്ജീകരിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ ചെ​ൈമ്പ സംഗീത കോളജിലും മേഴ്​സി കോളജിലും സൗകര്യമേർപ്പെടുത്തുന്നത്​ പരിഗണിക്കുമെന്നും ​ചെയർപേഴ്​സൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story