Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right​ദുരിതവഴിയിലും...

​ദുരിതവഴിയിലും കോവിഡ്​ രോഗികൾക്കായി സമർപ്പിച്ച്​ റഹീം

text_fields
bookmark_border
ചിറ്റൂർ: വയോധികയായ മാതാവും ഹൃദ്രോഗികളായ രണ്ട് മക്കളുമുൾപ്പെടെ ജീവിതത്തിൽ വെല്ലുവിളികളേറെയാണ് റഹീമിന്. വാടക വീട്ടിലാണ് വർഷങ്ങളായി താമസം. ഇതൊന്നും മഹാമാരിക്ക്​ മുന്നിൽ പ്രതിബന്ധമായി ഇദ്ദേഹത്തിന് തോന്നിയില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാസങ്ങളായി നിസ്വാർഥ സേവനപാതയിലാണ്​ ചിറ്റൂർ അമ്പാട്ടു പാളയം സ്വദേശി റഹീം. വിദേശത്ത്​ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരുടെ കണക്കെടുക്കണം, സർക്കാർ നിഷ്കർഷിക്കുന്ന ക്വാറൻറീൻ കാലയളവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങി നിരവധിയാണ് ചുമതലകൾ. ക്വാറൻറീനിൽ ആയവർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതുൾപ്പെടെ ഇവരുടെ ചുമതലയാണ്. നഗരസഭയുടെ ഹെൽത്ത് വളൻറിയറായി മാർച്ച് മുതൽ പ്രവർത്തനത്തിലാണ് റഹീം. സ്വന്തമായുള്ള പഴയ ജീപ്പുമെടുത്താണ്​ പൊതിച്ചോർ വിതരണത്തിന് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ നഗരസഭയിലെ മൂന്ന്​ വാർഡുകളിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് റഹീമാണ്. വാഹനങ്ങളുടെ വാഷിങ്ങാണ് റഹീമി​ൻെറ ഉപജീവനമാർഗം. കോവിഡ്​ തുടങ്ങിയതോടെ അതും വളരെ കുറഞ്ഞു. പിന്നീടാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭയെ സഹായിക്കാനിറങ്ങിയത്. സ്വന്തം ചെലവിൽ ഇന്ധനമടിച്ചാണ് പ്രവർത്തനത്തിലേർപ്പെടുന്നത്. 11ഉം എട്ടും വയസ്സുള്ള രണ്ട്​ ആൺകുട്ടികളാണ് റഹീമിന്. ജനനം മുതൽ ഗുരുതര ഹൃദ്രോഗികളാണ് രണ്ടു കുട്ടികളും. ജനിച്ചത് മുതൽ ഇവർക്കായുള്ള ഓട്ടത്തോളമൊന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓടുന്നില്ലെന്നാണ് റഹീമി​ൻെറ പക്ഷം. pew bike cleaning റഹീം ബൈക്ക്​ വാഷിങ്​ ജോലിക്കിടെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story