Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ പെട്ടി...

കാർ പെട്ടി ഓട്ടോയിലിടിച്ച് പരിക്ക്

text_fields
bookmark_border
വടക്കഞ്ചേരി: ദേശീയപാതയിൽ കാർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി സുൽത്താനാണ് (40) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ മംഗലംപാലം സിഗ്നൽ ജങ്​ഷനിലാണ് അപകടം. പെട്ടി ഓട്ടോ സിഗ്നൽ കടക്കുന്നതിനിടെ പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു. സുൽത്താൻ റോഡിലേക്ക് തെറിച്ച് വീണു. ഉടനെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെട്ടി ഓട്ടോയിൽ മീൻ കച്ചവടം ചെയ്യുകയാണ് സുൽത്താൻ. നേരത്തെ ബസ് ഡ്രൈവറായിരുന്നു.
Show Full Article
TAGS:
Next Story