Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതിസന്ധി കാലത്ത്...

പ്രതിസന്ധി കാലത്ത് സഹകരണ മേഖല വഹിക്കുന്ന പങ്ക് ശ്രദ്ധേയം -മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
വടക്കഞ്ചേരി: പ്രതിസന്ധി കാലത്ത് കൈത്താങ്ങാവാൻ സഹകരണ മേഖല വഹിക്കുന്ന പങ്ക് ശ്രദ്ധേയമെന്ന് മന്ത്രി എ.കെ. ബാലൻ. കണ്ണമ്പ്ര സഹകരണ സേവന ബാങ്കിന് കീഴിൽ ആരംഭിക്കുന്ന കണ്ണമ്പ്ര കോഓപറേറ്റിവ് ബസാർ ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. മുൻ എം.എൽ.എ സി.കെ. രാജേന്ദ്രൻ സഹകരണ സൂപ്പർ മാർക്കറ്റി​ൻെറ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ആർ. സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് ഡി. റെജിമോൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അനിത പോൾസൺ, സഹകരണ സംഘം ജോയൻറ്​ ഡയറക്ടർ പ്രേമാമണി, ഐ.സി.ഡി.എസ് പ്രോജക്ട് മാനേജർ വി.ജി. കണ്ണൻ, പഞ്ചായത്ത്​ അംഗം കെ. പ്രസന്നകുമാരി, പുതുക്കോട് സഹകരണബാങ്ക് പ്രസിഡൻറ് എ.കെ. സെയ്ത് മുഹമ്മദ്, സഹകരണ സംഘം അസി. രജിസ്ട്രാർ ഇ.കെ. നാരായണൻ, സഹകരണ സംഘം അസി. ഡയറക്ടർ കെ. രാധ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് പി.കെ. ഹരിദാസൻ സ്വാഗതവും വൈസ് പ്രസിഡൻറ് വി.ആർ. സാലിൻ നന്ദിയും പറഞ്ഞു. pew akbalan കണ്ണമ്പ്ര കോഓപറേറ്റിവ് ബസാർ മന്ത്രി എ.കെ. ബാലൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story