Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജൂലൈയിൽ റേഷൻ വാങ്ങിയ...

ജൂലൈയിൽ റേഷൻ വാങ്ങിയ കടയിൽനിന്ന് ഓണക്കിറ്റ് ലഭിക്കും

text_fields
bookmark_border
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് രണ്ട് കിറ്റ് പാലക്കാട്: റേഷൻകാർഡ് രജിസ്​റ്റർ ചെയ്ത കടയിൽനിന്ന്് മാത്രമേ ഓണക്കിറ്റ് അനുവദിക്കൂവെന്ന നിലപാടിൽ മാറ്റംവരുത്തി സിവിൽ സപ്ലൈസ്. പുതിയ തീരുമാനപ്രകാരം ജൂലൈയിൽ റേഷൻ വിഹിതം വാങ്ങിയ കടയിൽനിന്ന്​ കിറ്റ് വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി. ജൂ​ൈലയിൽ റേഷൻ കൈപ്പറ്റിയ കാർഡുകളെ ആധാരമാക്കിയാണ് കിറ്റുകളുടെ സ്​റ്റോക് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ജൂലൈ വിഹിതം കൈപ്പറ്റിയ കടകളിൽനിന്ന് കിറ്റുകളും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ല സപ്ലൈ ഓഫിസർ, സപ്ലൈകോ റീജനൽ മാനേജർ എന്നിവരോട് നിർദേശിച്ചത്. എന്നാൽ, കിറ്റ് വാങ്ങാനെത്തിയ ചിലർക്ക് ജൂ​ൈലയിൽ റേഷൻ കൈപ്പറ്റിയ കടയിൽനിന്ന് ലഭിച്ചില്ലെന്ന്​ ആക്ഷേപമുണ്ട്. എ.എ.വൈ വിഭാഗത്തിനാണ് ആദ്യം കിറ്റ്​ ലഭ്യമാക്കുന്നത്. കോവിഡ് വ്യാപനം പരിഗണിച്ച് തിരിക്ക് ഒഴിവാക്കാൻ ആഗസ്​റ്റ്​ അഞ്ച് മുതൽ തിരുമാനിച്ച കിറ്റ് വിതരണം സാധനങ്ങളിൽ വാങ്ങുന്നതിലുള്ള വീഴ്ച കാരണം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഫിഷറീസ് വകുപ്പ് നൽകിയ ലിസ്​റ്റിലുൾപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കിറ്റിന് പുറമെ മത്സ്യത്തൊഴിലാളി കിറ്റും ലഭിക്കും. അതേസമയം, ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്​. കുറഞ്ഞ എണ്ണം മാത്രമാണ് ഓരോ ദിവസവും പാക്ക്​ ചെയ്യാൻ കഴിയുന്നത്. മതിയായ ജീവനക്കാരില്ലാത്തതാണ് കാരണം. കൂടുതൽ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി പ്രതിദിനം തയാറാക്കുന്ന കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് സപ്ലൈകോ സി.എം.ഡി.യുടെ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story