Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിണറ്റില്‍ വീണ പന്നിയെ...

കിണറ്റില്‍ വീണ പന്നിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
ആലത്തൂർ: എരിമയൂര്‍ മരുതക്കോട്ടിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു. സഹദേവ​ൻെറ പറമ്പിലുള്ള കിണറ്റിലാണ് പന്നി വീണത്. പറമ്പിലെ ഉപയോഗിക്കാതെ കിടക്കുന്ന കിണറ്റില്‍ വ്യാഴാഴ്ച രാവിലെയാണ് പന്നിയെ കണ്ടത്. സാമൂഹികപ്രവര്‍ത്തകൻ എം.ബി. രമേഷ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സെക്​ഷൻ ഫോറസ്​റ്റര്‍ ഓഫിസര്‍ എസ്. രമേശൻ, എം. ഫൈസൽ റഹ്​മാൻ, ആർ. സുമ, എം. സുകുമാരന്‍, അനീഷ് എന്നിവരെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. pew pig in well എരിമയൂർ മരുതക്കോട്ടിൽ കിണറ്റിൽ വീണ പന്നി വൈറ്റ്​ ഗാർഡുകൾക്ക് പി.പി.ഇ കിറ്റ്​ കൈമാറി പട്ടാമ്പി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്​ ഗാർഡിന് റിയാദ് കെ.എം.സി.സി പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി 100 പി.പി.ഇ കിറ്റ്​ കൈമാറി. കൊപ്പം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ റിയാദ് കെ.എം.സി.സി പട്ടാമ്പി മണ്ഡലം പ്രസിഡൻറ്​ കബീർ കളത്തിൽ വൈറ്റ്​ ഗാർഡ് ക്യാപ്റ്റൻ സദഖത്തുല്ല വല്ലപ്പുഴ, വൈസ് ക്യാപ്റ്റൻ റഷീദ് മാസ്​റ്റർ, എസ്.പി. റഹീസ് എന്നിവർക്ക് കൈമാറി. ഇ. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി ജില്ല വൈസ് പ്രസിഡൻറ്​ മുഹമ്മദലി ഹാജി, മണ്ഡലം വർക്കിങ്​ സെക്രട്ടറി അബ്​ദുറഹീം ആമയൂർ, സലാം വല്ലപ്പുഴ, ഉനൈസ് പാതിയിൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ വിളയൂർ, ട്രഷറർ കെ.എം. ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story