Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎഴുവന്തല ഉണ്ണികൃഷ്ണന്‍ ...

എഴുവന്തല ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കി

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: എഴുവന്തല ഉണ്ണികൃഷ്ണന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പി.കെ. സുധാകരന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നല്‍കി. സമിതി ചെയര്‍മാന്‍ മോഴിക്കുന്നം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എഴുവന്തല ഉണ്ണികൃഷ്ണ​ൻെറ ഭാര്യ സത്യഭാമയെ ആദരിച്ചു. ബിജുമോന്‍ പന്തിരുകുലം, എം.ടി. രഘുദാസ്, വിനോദ് സേതുമാധവന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എൽ.എസ്.എസ് സ്‌കോളര്‍ഷിപ് നേടിയ ഇസ്ഹാന്‍ അലിയെ അനുമോദിച്ചു. ടി.പി. ഹരിദാസന്‍ സ്വാഗതവും സുഭാഷ്‌കുമാര്‍ തോടയം നന്ദിയും പറഞ്ഞു. pew puraskram എഴുവന്തല ഉണ്ണികൃഷ്ണൻ പ്രഥമ പുരസ്കാരം പി.കെ. സുധാകരന് മട്ടന്നൂർ ശങ്കരൻകുട്ടി നൽകുന്നു മുണ്ടൻപാറ പാറവളവ് റോഡ്​ കൊട്ടിയടച്ചു അഗളി: അഗളി, കള്ളമല വില്ലേജുകളിൽ താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന മുണ്ടൻപാറ പാറവളവ് റോഡി​ൻെറ ഒരു ഭാഗം വനം വകുപ്പ് ജണ്ടയിടുകയും കൊട്ടിയടക്കുകയും ചെയ്തു. എല്ലാ റവന്യൂ രേഖകളും കൈവശമുള്ള കർഷകരുടെ സ്ഥലവും വനംവകുപ്പ് ജണ്ടയിട്ട് അധീനപ്പെടുത്തിയതിൽ ഉൾപ്പെടുന്നുണ്ട്. 65 വർഷമായി ജനങ്ങൾ ഉപയോഗിക്കുന്നതും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്നതുമായ റോഡി​ൻെറ പൂർണ ഉടമസ്ഥാവകാശം പി.ഡബ്ല്യു.ഡിക്കാണ്. വനം വകുപ്പ് രാത്രി അനധികൃതമായി ഇട്ട ജണ്ട ഉടൻ പൊളിച്ചുമാറ്റണമെന്നും ഇത്തരം ഗൂഡപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പറവളവ്, ഒമ്മല, ഓടപ്പട്ടി, അച്ചൻമുക്ക്, കുറുക്കൻ കുണ്ട് എന്നിവിടങ്ങളിലെ പ്രദേശവാസികൾ ജില്ല കലക്ടർക്ക് നിവേദനം നൽകി.
Show Full Article
TAGS:
Next Story