Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഗളിയിൽ എ.ടി.എം...

അഗളിയിൽ എ.ടി.എം പണിമുടക്കൽ പതിവ്

text_fields
bookmark_border
അഗളി: അട്ടപ്പാടിയുടെ ഭരണ സിരാകേന്ദ്രമായ അഗളിയിലെ നാല് എ.ടി.എമ്മുകളും പണിമുടക്കുന്നത്​ പതിവാകുന്നു. അഗളി ജങ്​ഷനിലെ സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മാത്രമാണ്​ നിരവധി ആളുകളുടെ പ്രധാന ആശ്രയം. ഇവിടെ രാവിലെ മുതൽ വലിയ തിരക്ക് പതിവാണ്​. അഗളിയിലെ തന്നെ കനറാ ബാങ്ക്​ എ.ടി.എം ഷട്ടർ അടച്ചിട്ട് മാസങ്ങളായി. ജില്ല സഹകരണ ബാങ്കി​ൻെറ എ.ടി.എം ആകട്ടെ സമീപ ദിവസങ്ങളിലായി പലപ്പോഴും അടഞ്ഞാണ് കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും കർഷകരും ഇത് മൂലം വലയുകയാണ്. വൈദ്യുതി തകരാറും, നെറ്റ്​വർക്ക് സംവിധാനങ്ങൾ തടസ്സപ്പെടുന്നതാണ് എ.ടി.എം പ്രവർത്തനങ്ങൾ മുടങ്ങുന്നതിന് കാരണമായി അധികൃതർ ചൂണ്ടി കാണിക്കുന്നത്. ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണം -രമ്യ ഹരിദാസ് എം.പി ആലത്തൂർ: 'ലൈഫ്' ഭവന പദ്ധതിയിൽ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് നിർമാണത്തിൽ ഉയരുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന്​ രമ്യ ഹരിദാസ് എം.പി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര​ൻെറ പങ്കാളിത്തവും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, രാഷ്​ട്രപതി എന്നിവർക്ക്​ എം.പി കത്തയച്ചു. ആലത്തൂർ താലൂക്കാശുപത്രിയിൽ എല്ലാവരും നെഗറ്റിവ് ആലത്തൂർ: താലൂക്കാശുപത്രിലെയും കോമ്പൗണ്ടിലെ സ്ഥാപനങ്ങളിലേയും ജീവനക്കാരിലും മറ്റുമായി കോവിഡ് ആൻറിജൻ ടെസ്​റ്റ്​ നടത്തിയ 157 പേരിൽ എല്ലാവരും നെഗറ്റിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story