Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപണം വീട്ടിലിരുന്ന്​...

പണം വീട്ടിലിരുന്ന്​ പിൻവലിക്കാൻ തപാൽ വകുപ്പ്​ സൗകര്യം

text_fields
bookmark_border
പാലക്കാട്​: പണം വീട്ടിലിരുന്ന്​ പിൻവലിക്കാൻ തപാൽ വകുപ്പും ഇന്ത്യ പോസ്​റ്റ്​ പേയ്​മൻെറ്​ ബാങ്കും സൗകര്യമൊരുക്കി. തപാൽ ഒാഫിസിലേക്ക്​ വിളിച്ചാൽ പണവുമായി പോസ്​റ്റ്​മാൻ വീട്ടിലെത്തുന്ന ആധാർ എനേബിൾഡ്​ പേയ്​മൻെറ്​ സിസ്​റ്റമാണ്​ (എ.ഇ.പി.എസ്​.) ഇതിന്​ വഴിയൊരുക്കുന്നത്​. ആധാറുമായി ബന്ധിപ്പിച്ച ഏത്​ ബാങ്ക്​ അക്കൗണ്ടിൽനിന്നും ബയോ മെട്രിക്​ സംവിധാനം വഴി പിൻവലിക്കാനുള്ള സൗകര്യമാണ്​ എ.ഇ.പി.എസ്​. കിസാൻ സമ്മാൻ നിധി പോലുള്ള സബ്​സിഡി ഗുണഭോക്​താക്കൾ അടുത്തുള്ള തപാൽ ഒാഫിസുമായി ബന്ധപ്പെട്ടാൽ പോസ്​റ്റ്​മാൻ പണവുമായി വീട്ടിലെത്തുമെന്ന്​ തപാൽ വകുപ്പ്​ അറിയിച്ചു. കോവിഡ്​ സാഹചര്യത്തിൽ വീട്ടിലിരുന്ന്​ സുരക്ഷിതമായി അക്കൗണ്ടിലെ പണം പിൻവലിക്കാൻ ഇൗ സൗകര്യം ഉ​പയോഗിക്കാമെന്ന്​ തപാൽ വകുപ്പ്​ ഒറ്റപ്പാലം ഡിവിഷൻ അധികൃതർ പറഞ്ഞു.
Show Full Article
TAGS:
Next Story