Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവാസി കമ്യൂണിറ്റി...

പ്രവാസി കമ്യൂണിറ്റി കിച്ചൻ

text_fields
bookmark_border
തിരുനാവായ: ഗ്രാമപഞ്ചായത്തി​ൻെറ ക്വാറൻറീൻ സൻെററുകളിൽ കഴിയുന്ന പ്രവാസികൾക്കായി കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. എടക്കുളം ജി.എം.എൽ.പി സ്കൂളിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവാസി കിച്ചൻ ആരംഭിച്ചത്. പ്രസിഡൻറ്​ ഫൈസൽ എടശ്ശേരി ഉദ്​ഘാടനം ചെയ്തു. ആദ്യദിവസം അബൂദബി കെ.എം.സി.സി സ്​റ്റേറ്റ് വൈസ് പ്രസിഡൻറ്​ കാളിയാടൻ അസീസ് സ്പോൺസർ ചെയ്ത ഭക്ഷ്യവിഭവങ്ങൾ അദ്ദേഹത്തി​ൻെറ മകൻ മുഹമ്മദ് ഇർഫാൻ പ്രസിഡൻറിന് കൈമാറി. ബ്ലോക്ക്​ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സി.പി. സൈഫുന്നിസ, ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി ചെയർപേഴ്സൻ സൂർപ്പിൽ സുബൈദ, അംഗങ്ങളായ ടി. വേലായുധൻ, കെ.വി. പ്രഭാകരൻ, കെ.കെ. റുവൈദ, ഇ.പി. സുഹറ, ഐ.വി. റംല, പാറയിൽ ആയിഷ, തോട്ടത്തിൽ ഹസീന, വി.ഇ.ഒ ബാബുമോൻ, സി.ഡി.എസ്‌ പ്രസിഡൻറ്​ ലീല ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. കൊടക്കൽ മലബാർ ഹെൽത്ത് കെയർ, ഇക്ബാൽ നഗർ പാത്തിക്കൽ ക്വാർട്ടേഴ്‌സ്, എടക്കുളം സി.പി. ബാബൂസ് വില്ല എന്നിവിടങ്ങളിലാണ് പ്രവാസികൾക്കായുള്ള സൗജന്യ ക്വാറൻറീൻ സൻെററുകൾ പ്രവർത്തിക്കുന്നത്. ആദരിച്ചു ചെറിയമുണ്ടം: ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ഓവുങ്ങലിൽ മുസ്​ലിം ലീഗ്-യൂത്ത് ലീഗ്-എം.എസ്.എഫ്-ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. താനൂർ നിയോജക മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ.എൻ. മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്വാറൻറീൻ സൗകര്യത്തിന് ക്വാർട്ടേഴ്സുകൾ വിട്ട് നൽകിയ പി.പി. മുത്തു ഹാജി, തെണ്ടത്ത് ഷക്കീല മജീദ് എന്നിവരെ പൊന്നാട അണിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എ. റഫീഖിനെയും വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ എം.പി. ഷാഹുലിനെയും കെ.എൻ. മുത്തുകോയ തങ്ങൾ ആദരിച്ചു. കൊളാടി സെയ്തലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എം.എ. റഫീഖ്, യൂസഫ് കല്ലേരി, സി.കെ. അബ്​ദു, ടി. റഷീബ റഹീം, എം. കമ്മുകുട്ടി, ടി.എ. റഹീം, പി. ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story