Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനത്തമഴയിൽ ദേശീയപാത...

കനത്തമഴയിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; നവീകരണം പൂർത്തിയായില്ല

text_fields
bookmark_border
കനത്ത മഴയിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; നവീകരണം പൂർത്തിയായില്ല മുണ്ടൂർ: കനത്ത മഴയിൽ നവീകരണം പൂർത്തിയാവാത്ത ദേശീയപാതയുടെ പാതിഭാഗം ഇടിഞ്ഞുതാഴ്ന്നു. ചളിപുതഞ്ഞ റോഡിൽ ചെറുതും വലുതുമായ വാഹനങ്ങൾ നിരങ്ങിയാണ്​ നീങ്ങുന്നത്​. പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ ധോണിക്കടുത്ത് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്​റ്റേറ്റ് പരിസരം മുതൽ മുണ്ടൂരിന്നടുത്ത് പന്നിയംപാടം വരെയുള്ള റോഡിനാണ് ഈ അവസ്​ഥ. ജനുവരിക്ക് മുമ്പ്​ പശ്ചാത്തലമൊരുക്കി റോഡ് പണി ആരംഭിച്ചിരുന്നു. സർവേ നടപടി, അക്വിസിഷൻ എന്നിവ പൂർത്തിയാവാത്തതും കോവിഡ് കാലവും പ്രധാന തടസ്സമായി. വളവുകൾ ക്രമീകരിക്കുന്നതിനായി പ്രതലം നിരപ്പാക്കിയ ശേഷം മെറ്റൽ പാകി റോളർ ഉപയോഗിച്ച്​ ഇടിച്ചുതാഴ്ത്തി. അതിന് മുകളിൽ പാറപ്പൊടി വിന്യസിച്ചു. ഇനിയും രണ്ട് ഘട്ട റീടാറിങ് നടത്താൻ ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. pew road ദേശീയപാത മുട്ടിക്കുളങ്ങരയിൽ ഇടിഞ്ഞുതാഴ്ന്ന നിലയിൽ must,, advt മണ്ണാർക്കാട് റൂറൽ സർവിസ്​ സഹകരണ ബാങ്കിന് സംസ്​ഥാന അവാർഡ് മണ്ണാർക്കാട്: മണ്ണാർക്കാട് റൂറൽ സർവിസ്​ സഹകരണ ബാങ്കി​ൻെറ പരിസ്​ഥിതി രംഗത്തുള്ള പ്രത്യേക ഇടപെടലിന് സംസ്​ഥാന അവാർഡ് ലഭിച്ചു. അന്താരാഷ്​ട്ര സഹകരണ ദിനത്തി​ൻെറ ഈ വർഷത്തെ സന്ദേശമായ കോഓപറേറ്റിവ് ഫോർ ക്ലൈമറ്റ് ആക്​ഷൻ എന്നതുമായി ബന്ധപ്പെട്ട ബാങ്കി​ൻെറ പ്രചാരണ പ്രവർത്തനങ്ങളും പ്ലാസ്​റ്റിക് വിരുദ്ധ സന്ദേശം ഉയർത്തി പിടിക്കുന്ന കുട്ടിസഞ്ചി പദ്ധതിയും മറ്റു ബോധവത്​കരണ പദ്ധതികളും കണക്കിലെടുത്താണ് അവാർഡ് ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story