Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎടപ്പാളിൽ ഒരു...

എടപ്പാളിൽ ഒരു വയസ്സുകാരന്​ സമ്പര്‍ക്കത്തിലൂടെ കോവിഡ്​

text_fields
bookmark_border
അഞ്ച് മാസം പ്രായമായ കുഞ്ഞി​ൻെറ ഫലം ഇന്ന്​ എടപ്പാൾ: പൊന്നാനി താലൂക്കിൽ വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനിയായ നഴ്സിങ് അസിസ്​റ്റൻറ് (36), ശുകപുരം ആശുപത്രിയില്‍ ചികിത്സക്ക്​ വിധേയനായ എടപ്പാള്‍ അയിലക്കാ​ട്ടെ ഒരു വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു വയസുകാര​ന്​ സെക്കൻഡറി കോൺടാക്​ടിലൂടെ രോഗം വന്ന വഴി കണ്ടെത്താത്തത്​ നേരിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്​. ഈ കുട്ടിയുടെ ഗൾഫിൽ നിന്നെത്തിയ ബന്ധുവും, അയാളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞും ശുകപുരം ആശുപത്രിയിൽ കിടത്തിചികിത്സക്ക് വിധേയരായിരുന്നു. എന്നാൽ, ഇയാളുടെയും മറ്റ്​ ബന്ധുക്കളുടെയും ഫലം നെഗറ്റീവാണ്. നിലവിൽ രോഗലക്ഷണങ്ങളില്ലെങ്കിലും അഞ്ച് മാസം പ്രായമായ കുഞ്ഞി​ൻെറ സാമ്പിൾ വെള്ളിയാഴ്ച ശേഖരിച്ചു. ശനിയാഴ്​ച ഫലം വന്നാൽ മാത്രമേ ഒന്നര വയസുകാരന് എങ്ങനെയാണ്​ രോഗം വന്നതെന്ന് കണ്ടെത്താനാകൂ. എടപ്പാൾ ആശുപത്രിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ വിഭാഗം ഡോക്ടറും നഴ്സിങ് അസിസ്​റ്റൻറും ആശുപത്രി കെട്ടിടത്തിൽ ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജൂൺ 25 മുതൽ അവധിയിലായിരുന്ന നഴ്സിങ് അസിസ്​റ്റൻറിനെ​ 28 ന് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ച്​ പരിശോധിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രണ്ട് സ്വകാര്യാശുപത്രികളിൽ പരിശോധന നടത്തിയതിൽ സംശയം തോന്നിയ മൂന്ന് പേരെ വീണ്ടും പരിശോധിച്ചു. ഇതി​ൻെറ ഫലം നിർണായകമാണ്.
Show Full Article
TAGS:
Next Story