Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥികൾക്കുള്ള...

വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ്​ വിതരണം അടുത്തയാഴ്​ച മുതൽ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട പ്രീ-​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​ള്ള പ​ല​വ്യ​ഞ്​​ജ​ന ഭ​ക്ഷ്യ​കി​റ്റു​ക​ൾ അ​ടു​ത്ത ആ​ഴ്​​ച​മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. മാ​ര്‍ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ന്‍സാ​യി അ​രി​യും ഒ​മ്പ​ത് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻെറ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 26,26,763 കു​ട്ടി​ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. സ​പ്ലൈ​കോ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി, പി.​ടി.​എ, എ​സ്.​എം.​സി, മ​ദ​ര്‍ പി.​ടി.​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്യും. പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ക്കാ​ണ് സ്കൂ​ളു​ക​ളി​ലെ കി​റ്റ് വി​ത​ര​ണ​ത്തി‍ൻെറ മേ​ല്‍നോ​ട്ട ചു​മ​ത​ല. ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 81.37 കോ​ടി രൂ​പ​യാ​ണ്. 757 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 7592 പേ​ർ പൊ​ലീ​സ്​ വ​ള​ണ്ടി​യ​ർ​മാ​രാ​യി സേ​വ​നം ചെ​യ്യാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1030 പേ​ർ. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ശ​രാ​ശ​രി 166 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 2364 വ​ള​ണ്ടി​യ​ർ​മാ​രാ​ണ്​ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
TAGS:
Next Story