Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅടച്ചിട്ട മുറിയിൽ...

അടച്ചിട്ട മുറിയിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

text_fields
bookmark_border
അടച്ചിട്ട മുറിയിൽ കുടുങ്ങിയ നായെ രക്ഷിച്ചു തിരുനാവായ: നിർമാണം നടക്കുന്ന കെട്ടിടത്തി​ൻെറ അടച്ചിട്ട മുറിയിൽ കുടുങ്ങിയ നായക്ക് പരിസ്ഥിതി സംഘടനയായ റീ എക്കൗയുടെ കാരുണ്യത്തിൽ പുതുജീവൻ. നായ്​ അകത്തുകയറിയതറിയാതെ തലേന്ന് പണിക്കാർ ഷട്ടർ താഴ്ത്തി പോയതാണ് വിനയായത്. രാത്രി റൂമിനകത്തുനിന്ന് ശബ്​ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് ഷട്ടറിനകത്തുനിന്ന് അവശനായ നായ്​ നാവുനീട്ടുന്നത്​ കണ്ടത്. ഉടൻ നാട്ടുകാർ റീ എക്കൗ പ്രവർത്തകരെ അറിയിച്ചു. മൃഗസംരക്ഷകനായ ശ്രീജേഷ് പന്താവൂരി​ൻെറയും നിർ​േദശം തേടി. അകത്തേക്ക് ബിസ്കറ്റ് നൽകിയശേഷം കെട്ടിട ഉടമയുടെ സഹായത്തോടെ ഷട്ടർ ഉയർത്തി നായെ പുറത്തിറക്കുകയായിരുന്നു. ചിറക്കൽ ഉമ്മർ, ഫസലു പാമ്പലത്ത്, ഷാനവാസ് അത്താണിക്കൽ എന്നിവർ നേതൃത്വം നൽകി. ഹയർ സെക്കൻഡറി അധ്യാപകർ ടി.വി കൈമാറി കൂട്ടായി: പാരീസ് അംഗൻവാടിയിൽ ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രത്തിന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എൽ.ഇ.ഡി ടി.വി കൈമാറി. തിരൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം അഡ്വ. പി. നസറുല്ല സംസ്ഥാന ഭാരവാഹികളായ എ.പി. അബ്​ദുൽ നാസർ, മനോജ് ജോസ് എന്നിവരിൽനിന്ന് ടി.വി ഏറ്റുവാങ്ങി. വാർഡ് അംഗം ഫൗസിയ അധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, എ.സി. പ്രവീൺ, സലാം താണിക്കാട്, കെ. മുസ്തഫ, മൊയ്തീൻ തുങ്ങിയവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story