Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൂട്ട അവധിയെടുത്ത്​...

കൂട്ട അവധിയെടുത്ത്​ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം

text_fields
bookmark_border
​വില്ലേജ്​ ഒാഫിസുകളുടെ പ്രവർത്തനത്തെ ബാധിച്ചു മലപ്പുറം: റവന്യൂ ജീവനക്കാരോടുള്ള സര്‍ക്കാർ നിലപാടിൽ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷ​ൻെറ നേതൃത്വത്തില്‍ കൂട്ട അവധിയെടുത്ത്​ റവന്യൂ വകുപ്പ്​ ജീവനക്കാർ. വില്ലേജ് ഓഫിസര്‍മാരുടെ പദവി ഉയര്‍ത്തി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുക, പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയില്‍ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കുക, വി.എഫ്.എ/ഓഫിസ് അറ്റൻറൻറ്​ സ്ഥാനക്കയറ്റം അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരത്തെ തുടർന്ന്​ ജില്ല ആസ്ഥാനത്ത്​ കലക്​ടറേറ്റിലടക്കം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചില്ല. ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെയാണ്​ സാരമായി ബാധിച്ചത്​. തിരൂരങ്ങാടിയില്‍ അഞ്ചും കൊണ്ടോട്ടിയില്‍ മൂന്നും വില്ലേജുകള്‍ ഇത്​ കാരണം അടഞ്ഞ് കിടന്നതായി ഭാരവാഹികൾ പറഞ്ഞു. മറ്റ്​ താലൂക്കുകളിലും വില്ലേജ്​ ഒാഫിസ്​ പ്രവർത്തനത്തെ ബാധിച്ചു. സിവില്‍ സ്​റ്റേഷനിലെ റവന്യു വിഭാഗത്തെയും സമരം ബാധിച്ചു. സമരവുമായി യോജിപ്പുള്ള മറ്റ് ജീവനക്കാരും അവധിയെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട റവന്യു ജീവനക്കാര്‍ അവധി രേഖപ്പെടുത്തി ജോലിയിൽ പ്രവേശിച്ചു. ഇടത് സംഘടനകളായ എന്‍.ജി.ഒ യൂനിയന്‍, ജോയൻറ്​ കൗണ്‍സില്‍ എന്നിവ സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഫോ​േട്ടാ: m3ma2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story