Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറാങ്ക്​...

റാങ്ക്​ പട്ടികയിൽനിന്ന്​ ഒഴിവാകൽ: മനുഷ്യാവകാശ കമീഷൻ ഉത്തരവ്​ പി.എസ്​.സി പാലിക്കുന്നില്ല

text_fields
bookmark_border
തൃശൂർ: പി.എസ്​.സിയുടെ ഒന്നിലേറെ റാങ്ക്​ പട്ടികകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് അനുയോജ്യമായ ഉയർന്ന തസ്​തിക നിലനിർത്തി ഇതര പട്ടികകളിൽനിന്നും ഒഴിവാകാനുള്ള പ്രക്രിയയിൽ സങ്കീർണത തുടരുന്നു. ഒന്നിൽ കൂടുതൽ പട്ടികയിലുള്ളവർക്ക്​ താൽപര്യമില്ലാത്ത ജോലി അടുത്ത റാങ്കുകാരന് നൽകുന്നതിന് വിരോധമില്ലെന്ന്​ എഴുതി നൽകുന്ന പ്രക്രിയക്ക്​ 'ഡിലീഷൻ' എന്നാണ്​ സാ​േങ്കതിക പേര്​. റാങ്ക് പട്ടികയിൽനിന്ന്​ ഒഴിവാകുന്നതിന്​ കാലഹരണപ്പെട്ട നിരവധി നൂലാമാലകൾ​ ഉദ്യോഗാർഥിക്ക്​ വിലങ്ങുതടിയാവുകയാണ്​. പി.എസ്​.സി വെബ്​സൈറ്റിലെ പ്രൊഫൈലിൽ ഇതിന്​ സൗകര്യം നൽകണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​ നടപ്പാക്കാത്തതിനാൽ​ ഉദ്യോഗാർഥികൾ വലയുകയാണ്​. സത്യവാങ്​മൂലം, സമ്മതപത്രം എന്നിവ ഗസറ്റഡ് ഓഫിസറുടെ മുന്നിൽ ഒപ്പിട്ട്​ നോട്ടറി സാക്ഷ്യപ്പെടുത്തി പി.എസ്​.സി ഓഫിസിൽ സമർപ്പിച്ചാലേ നിലവിൽ പ്രക്രിയ പൂർത്തിയാവൂ. ഇതിന് ചുരുങ്ങിയത് 1,000 രൂപ വരെ ചെലവു വരും. 50, 100 രൂപ വിലവരുന്ന മുദ്രപത്രങ്ങൾ ആവശ്യമാണ്. ഇവ ഇല്ലെങ്കിൽ 500 രൂപയുടെയും ചിലപ്പോൾ വാങ്ങേണ്ടിവരും. മാത്രമല്ല, മറ്റു ജോലിയുള്ള ഉദ്യോഗാർഥിയെ കണ്ടെത്തി അവരിൽനിന്ന്​ സമ്മതപത്രം, മുദ്രപത്രം എന്നിവ ഒപ്പിട്ടുവാങ്ങണം. മുദ്രപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്താൻ 300 രൂപ മുതലാണ്​ ചെലവ്. ചുരുക്കത്തിൽ ഒരു ഡിലീഷന്​ 700 മുതൽ 1000 രൂപ വരെ തൊഴിൽ രഹിത ഉദ്യോഗാർഥി ചെലവാക്കണം. പലതവണ യാത്രയും വേണം. പി.എസ്​.സിക്ക് വെബ്​പ്ലാറ്റ്​ഫോം ഉണ്ടായിട്ടും ഉദ്യോഗാർഥിക്ക്​ ഒാൺലൈനിലൂടെ റാങ്ക് പട്ടികയിൽനിന്ന്​ ഒഴിവാകാൻ സൗകര്യം ഒരുക്കാത്തത്​ വിരോധാഭാസമാണ്. ഓരോ ഉദ്യോഗാർഥിക്കും പാസ്​വേഡ്​ സംരക്ഷണമുള്ള പ്രൊഫൈലാണ് ​സൈറ്റിലുള്ളത്. അതിനാൽ പ്രയാസമില്ലാതെ പട്ടികയിൽനിന്ന്​ വിടുതൽ തേടാൻ സാധിക്കും. ഒാൺലൈനിലൂടെ പട്ടികയിൽനിന്ന്​ ഒഴിവാകാൻ പി.എസ്​.സിയിൽ രജിസ്​റ്റർ ചെയ്ത മൊബൈൽ ഫോണിൽ രണ്ടുതവണ ഒ.ടി.പി നൽകി അത് ടൈപ്പ് ചെയ്താൽ നടപടി പൂർത്തിയാവുംവിധം ഒപ്​ഷൻ കൊണ്ടുവന്നാൽ മതി. ഇതിനൊന്നും മുതിരാത്തതിനാൽ നോട്ട്​ ജോയിനിങ്​ ഡ്യൂട്ടി (എൻ.ജി.ഡി) ഒഴിവുകൾ യഥാസമയം റിപ്പോർട്ട്​ ചെയ്യാനാവാത്ത സാഹചര്യമാണ്​. ഇത്​ പട്ടികയിലുള്ളവരുടെ അവസരം​ നഷ്​ടപ്പെടുത്തുന്നു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story