Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൂട്ട അവധിയെടുപ്പ്...

കൂട്ട അവധിയെടുപ്പ് സമരം: താലൂക്ക് - വില്ലേജ് ഓഫിസുകളിൽ ഭാഗിക തടസ്സം

text_fields
bookmark_border
കൂട്ട അവധിയെടുപ്പ് സമരം: താലൂക്ക്-വില്ലേജ് ഓഫിസുകളിൽ ഭാഗിക തടസ്സം കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് ലാൻഡ് റവന്യൂ വകുപ്പ് ജീവനക്കാർ നടത്തിയ കൂട്ട അവധിയെടുപ്പ് സമരംമൂലം താലൂക്ക്-വില്ലേജ് ഓഫിസുകളിൽ ഭാഗിക തടസ്സം. വില്ലേജ് ഫീൽഡ് അസിസ്​റ്റൻറുമാരും വില്ലേജ് ഓഫിസർമാരും ശമ്പളം വെട്ടിക്കുറക്കൽ ഉൾ​െപ്പടെയുള്ള നടപടികളിലൂടെ നിരന്തരം അപമാനിക്കപ്പെട്ട സാഹചര്യത്തിലാണ് കൂട്ട അവധിയെടുക്കൽ സമരത്തിലേക്ക് ജീവനക്കാർ നീങ്ങിയതെന്ന് ഭാരവാഹികൾ അറിയിച്ചു. 20 വർഷമെത്തിയിട്ടും പ്രമോഷൻ ലഭ്യമല്ലാത്ത ഫീൽഡ് അസിസ്​റ്റൻറുമാരുടെ തസ്തിക സമാന അടിസ്ഥാന യോഗ്യതയുള്ള ക്ലർക്ക്/വില്ലേജ് അസിസ്​റ്റൻറുമാർക്ക് തുല്യമാക്കുക, വില്ലേജ് ഓഫിസർമാർക്ക് അനുവദിച്ചതും പിന്നീട് റദ്ദാക്കിയതുമായ ജൂനിയർ സൂപ്രണ്ട് ശമ്പള സ്കെയിലും പദവിയും അനുവദിക്കുക എന്നിവയാണ് അടിസ്ഥാനാവശ്യങ്ങൾ. ലാൻഡ് റവന്യു വകുപ്പിലെ ജീവനക്കാരുടെ പൊതു സംഘടനയായ കെ.എൽ.ആർ.എസ്.എയുടെ നേതൃത്വത്തിൽ, കേരള റവന്യൂ വില്ലേജ് സ്​റ്റാഫ് ഒർഗനൈസേഷൻ, വോയ്സ് ഓഫ് റെവന്യു, കേരള സ്​റ്റേറ്റ് എംപ്ലോയീസ് മൂവ്മൻെറ്​ എന്നീ സംഘടനകൾ രൂപം നൽകിയ റവന്യൂ ഐക്യ വേദിയാണ് കൂട്ട അവധി സമരത്തിൽ പങ്കാളികളായത്. അവധി സമരത്തെ തുടർന്ന്​ കൊടുങ്ങല്ലൂർ സിവിൽ സ്​റ്റേഷന് മുമ്പിൽ നടന്ന നിൽപ്പ് സമരം കെ.എൽ.ആർ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. പ്രശാന്ത് ഉദ്​ഘാടനം ചെയ്തു. എംപ്ലോയീസ് മൂവ്മൻെറ്​ നേതാവ് ഷക്കീർ കാതിയാളം അധ്യക്ഷത വഹിച്ചു. വി.എൻ. മനോജ്, പ്രവീൺ കുമാർ, യു.എ. സത്യൻ, ബിജുമോൻ എന്നിവർ നേതൃത്വം നൽകി. കയ്​പമംഗലം, പെരിഞ്ഞനം, കൂളിമുട്ടം, പി. വെമ്പല്ലൂർ, എടവിലങ്ങ്, എറിയാട്, മേത്തല, പൊയ്യ എന്നീ വില്ലേജുകൾ അവധിയെടുപ്പുമൂലം പൂർണ തടസ്സം നേരിട്ടെങ്കിലും തഹസിൽദാർ മറ്റു വില്ലേജുകളിൽ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ പുനർ വിന്യസി​െച്ചങ്കിലും മിക്കയിടങ്ങളിലും വില്ലേജ് ഓഫിസർമാർ അവധിയിലായതുമൂലം ജനങ്ങൾക്ക് വേണ്ടവിധം സേവനങ്ങൾ ലഭ്യമായില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ, സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ, എൻ.ജി.ഒ ഫ്രണ്ട്, എൻ.ജി.ഒ സംഘ് തുടങ്ങിയ സർവിസ് സംഘടനകളും സമരത്തെ പിന്തുണച്ചിരുന്നു. caption കൊടുങ്ങല്ലൂർ മിനി സിവിൽ സ്​റ്റേഷന് മുമ്പിൽ റവന്യു ജീവനക്കാർ നടത്തിയ നിൽപ്പ് സമരം mini civil station
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story