Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറിലെത്തിയ ഗുണ്ടാസംഘം ...

കാറിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

text_fields
bookmark_border
അന്തിക്കാട് (തൃശൂർ): താന്ന്യത്ത് കാറിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സി.പി.എം-മഹിള അസോസിയേഷൻ നേതാവും താന്ന്യം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ മായ സുരേഷി​ൻെറയും കുറ്റിക്കാട്ട് വീട്ടിൽ സുരേഷി​ൻെറയും മകൻ ആദർശാണ്​ (26) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9.30ഓടെ താന്ന്യം ചന്തക്ക് സമീപം ആദർശി​ൻെറ വീടി​ൻെറ 150 മീറ്റർ അടുത്താണ്​ സംഭവം. കാറിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വെട്ടുകൊണ്ട് റോഡിൽ വീണ ആദർശിനെ വീണ്ടും തുരുതുരാ വെട്ടി. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികൾ കാറിൽ രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന ആദർശിനെ നാട്ടുകാരാണ്​ തൃശൂർ എലൈറ്റ് ആശ്രുപത്രിയിൽ എത്തിച്ചത്​. വൈകീട്ട് മരിച്ചു. പ്രദേശത്തെ ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആദർശിനെതിരെ നേരത്തേ നിരവധി അടിപിടി കേസുകൾ ഉണ്ടായിരുന്നു. ഇയാൾ നേരത്തേ സോഷ്യലിസ്​റ്റ്​ ജനതാദൾ പാർട്ടി പ്രവർത്തകനായിരുന്നു. കൊല്ലപ്പെട്ട ദീപകി​ൻെറ ഒപ്പമായിരുന്നു പ്രവർത്തനം. അന്ന് ആർ.എസ്.എസുമായും ഗുണ്ടാസംഘങ്ങളുമായും ഏറ്റുമുട്ടൽ നടത്തിയിരുന്നു. ദീപക് കൊല്ലപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നീ പാർട്ടികളിൽ ചേർന്നു. എന്നാൽ, ആദർശ് സി.പി.എമ്മിൽ വരുന്നതിനോട് പാർട്ടിയിലെ ഒരുവിഭാഗത്തിന് എതിർപ്പ് ഉണ്ടായിരുന്നു. ഇതോടെ സി.പി.എമ്മിൽ ചേരാൻ കഴിഞ്ഞില്ല. കേസും ഗുണ്ടകളെയും ഭയന്ന് ആദർശ് കുറേ നാൾ കേരളത്തിന് പുറത്തായിരുന്നു. നാട്ടിലെത്തിയതോടെ ചിലർ പലപ്പോഴായി കാറിൽ പിന്തുടരുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ഭയന്നാണ് കഴിഞ്ഞിരുന്നത്. തൃശൂർ റൂറൽ എസ്.പി വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി, ഫേമസ് വർഗീസ്, അന്തിക്കാട് എസ്.ഐ സുശാന്ത് എന്നിവർ സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താൻ മേഖലയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പടം tcg100 vettettu maricha adharsh 26 മരിച്ച ആദർശ്
Show Full Article
TAGS:
Next Story