Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറ്റും മഴയും;...

കാറ്റും മഴയും; കരുവാരകുണ്ടിൽ എട്ട് വീടുകൾക്ക് നാശം

text_fields
bookmark_border
കരുവാരകുണ്ട്: വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും കരുവാരകുണ്ടി​ൻെറ വിവിധ ഭാഗങ്ങളിൽ വൻ നാശം. എട്ടിലധികം വീടുകൾക്ക് ഭാഗിക നാശമുണ്ടായി. പുന്നക്കാട് നെടുമ്പറമ്പൻ ഹംസയുടെ വീടിന് മീതെ റബർ മരം വീണു. തരിശ് മാമ്പറ്റയിലെ ആലുങ്ങൽ ഹംസ ഹാജി, വീട്ടിക്കുന്ന് കോഴിയേരംകുന്ന് പട്ടികജാതി കോളനിയിലെ കൈതക്കൊള്ളി നാരായണൻ, പുൽവെട്ട ചിറക്കൽകുണ്ട് കുന്നുമ്മൽ നുസൈബ, കേമ്പിൻകുന്നിലെ പാതിക്കാടൻ വാപ്പു, പൊറ്റയിൽ അബ്​ദുൽ ഹക്കീം എന്ന കുട്ടിമാൻ, കുണ്ടുകാവിൽ മൊയ്തു, മരുതിങ്ങലിലെ ചിറയൻപറയൻ മറിയ എന്നിവരുടെ വീടുകളാണ് റബർ, പ്ലാവ്, കമുക് എന്നിവ വീണ് ഭാഗികമായി തകർന്നത്. മരം വീണ് കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിനും കേടുപാടുണ്ടായി. കേമ്പിൻകുന്ന് ഒറേങ്ങൽ ഹാരിസി​ൻെറ പത്ത്​ റബർ മരങ്ങളും കാറ്റിൽ വീണു. മരങ്ങൾ വീണ് കാലുകൾ ഒടിഞ്ഞതിനാൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. Photo mn Karuvarakundu kattu hamza veed മരം വീണ് തകർന്ന പുന്നക്കാട് നെടുമ്പറമ്പൻ ഹംസയുടെ വീട്
Show Full Article
TAGS:
Next Story