Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോളജുകൾക്ക് വാർഷിക...

കോളജുകൾക്ക് വാർഷിക പ്രവർത്തന രൂപരേഖ വേണം ^കെ.എ.സി.എം.എസ്​.എ

text_fields
bookmark_border
കോളജുകൾക്ക് വാർഷിക പ്രവർത്തന രൂപരേഖ വേണം -കെ.എ.സി.എം.എസ്​.എ പെരിന്തൽമണ്ണ: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വ്യക്തമായ പദ്ധതി രൂപരേഖ തയാറാക്കണമെന്ന് കേരള എയ്ഡഡ് കോളജ് മിനിസ്​റ്റീരിയൽ സ്​റ്റാഫ് അസോസിയേഷൻ (കെ.എ.സി.എം.എസ്​.എ) ആവശ്യപ്പെട്ടു. നാക് എ ഗ്രേഡ് നേടിയ കോളജുകൾക്ക് മാത്രം പുതിയ കോഴ്സുകൾ അനുവദിക്കാനുള്ള നീക്കം അസന്തുലിതാവസ്ഥ വർധിപ്പിക്കും. മുഴുവൻ കോളജുകളിലും രണ്ട്​ വീതം കോഴ്സുകൾ അനുവദിക്കാൻ സർക്കാർ തയാറാകണം. 2021-22 അക്കാദമിക വർഷത്തെ ബാധിക്കാത്ത രീതിയിൽ പുതിയ ക്രമീകരണങ്ങൾ നടത്തണം. ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ് പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story