Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപരിസ്ഥിതി ആഘാത നിർണയം: ...

പരിസ്ഥിതി ആഘാത നിർണയം: പുതിയ വിജ്ഞാപനം പരിസ്ഥിതി സംരക്ഷണം ദുർബലപ്പെടുത്തും -പരിഷത്ത്

text_fields
bookmark_border
തൃശൂർ: പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച പുതിയ വിജ്ഞാപനത്തിലെ നിർദേശങ്ങൾ 2020ലെ കരട് വിജ്ഞാപനത്തിൽനിന്ന്​ ഒഴിവാക്കണമെന്ന്​ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് 2006ന് ശേഷം ഉണ്ടായ ഹരിത ​ൈട്രബ്യൂണലുകളുടെയും വിവിധ നീതിപീഠങ്ങളുടെയും തീർപ്പുകള്‍ സ്വാംശീകരിച്ചല്ല പുതിയ വിജ്ഞാപനം. മറിച്ച് പാരിസ്ഥിതിക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും റെഗുലേറ്ററി ഏജൻസികളുടെ നിരീക്ഷണവും വലിയതോതില്‍ ദുർബലപ്പെടുത്തുന്ന നിർദേശങ്ങളാണ് ഉള്ളതെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത വിലയിരുത്തൽ തെളിവുകളെ അടിസ്ഥാനമാക്കിയും സുതാര്യവും പങ്കാളിത്ത രീതിയിലുമാകണമെന്ന അടിസ്ഥാന തത്ത്വം വിജ്ഞാപനത്തിൽ അവഗണിച്ചു. ജി‌.ഐ‌.എസ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ നിർദേശമുണ്ടാവണം. ശരിയായ രീതിയിലാണ്​ പാരിസ്ഥിതികാനുമതി കൊടുത്തത് എന്നതി​ൻെറ ഉത്തരവാദിത്തം, തീരുമാനം എടുത്തവർക്കാണെന്ന് ഉറപ്പാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story