Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുന്നൊരുക്കമില്ലാതെ...

മുന്നൊരുക്കമില്ലാതെ ക്വാറൻറീൻ: പ്രതിഷേധിച്ച്​ പ്രവാസികൾ

text_fields
bookmark_border
വേങ്ങര: ക്വാറൻറീൻ സൻെററായി സജ്ജീകരിക്കാത്ത കണ്ണമംഗലം ചേറൂർ ജി.എം.യു.പി സ്‌കൂളിലേക്ക് 30 പ്രവാസികളെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ ക്വാറൻറീൻ ചെയ്യാൻ മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച പുലർച്ച രണ്ടോടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരിൽനിന്ന്​ 30 പേരെയാണ് വൈകീട്ട്​ അഞ്ചോടെ കണ്ണമംഗലത്തെ ചേറൂർ ജി.എം.യു.പി സ്‌കൂളിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തിച്ചത്. റാപ്പിഡ് ടെസ്​റ്റിൽ പോസിറ്റിവ് ആയവരാണിവർ. ഒന്നിച്ച്​ ബസിൽ കൊണ്ടുവന്നതും ഒരു പകൽ മുഴുവൻ ഒരുമിച്ചു നിർത്തിയതുമാണ്​ യാത്രക്കാർ ക്ഷുഭിതരാക്കിയത്​. മാത്രമല്ല റാപ്പിഡ് ടെസ്​റ്റിൽ പോസിറ്റിവ് ആയവരെ സ്കൂളിൽ ക്വാറ​ൻറീൻ ചെയ്യുന്നതിലും അപാകതയുണ്ട്. ദോഹ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന്​ മൂന്ന് വിമാനങ്ങളിൽ എത്തിയ യാത്രക്കാരിൽനിന്നുള്ളവരാണ് ചേറൂർ സ്കൂളിൽ എത്തിയത്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഈ സ്കൂളിൽ ക്വാറൻറീൻ ചെയ്യുന്ന വിവരം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അധികൃതരും അറിഞ്ഞില്ലത്രേ. കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ ചേറൂരിൽ തന്നെ പ്രവർത്തിക്കുന്ന യതീംഖാനയിൽ നിലവിൽ ഒരു ക്വാറൻറീൻ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ ഈ സൻെററിൽ നിലവിലുണ്ട്. പ്രവാസികളെ എത്തിച്ച ജി.എം.യു.പി സ്കൂൾ ആളുകളെ താമസിപ്പിക്കാൻ ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. വൈകീട്ട് അഞ്ചോടെ ആളുകൾ എത്തിയ ശേഷമാണ് ക്ലാസ് റൂമുകൾ അടിച്ചുവാരാനുള്ള സൗകര്യം പോലും ഏർപ്പെടുത്തിയത്. അണുമുക്തമാക്കാത്ത ക്ലാസ് മുറികളിലാണ് കിടക്കാൻ കട്ടിലോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ പ്രവാസികളെ ഇവിടെ താമസിപ്പിക്കാൻ അധികൃതർ മുതിർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ സൗകര്യങ്ങളില്ലാത്ത സ്കൂൾ ക്ലാസ് മുറികളിൽ അധികൃതർ താമസിപ്പിക്കാൻ മുതിർന്നതും പ്രതിഷേധത്തിനിടയാക്കി. സ്വന്തം വീടുകളിൽ ക്വാറ​ൻറീൻ സൗകര്യമൊരുക്കിയവരാണ് ഇവരിൽ ഭൂരിഭാഗവും. അതുകൊണ്ട് വീടുകളിൽ പോവാനോ അത്യാവശ്യ സൗകര്യങ്ങളുള്ള പെയ്ഡ് ക്വാറ​ൻറീൻ കേന്ദ്രങ്ങളിൽ പോവാനോ സമ്മതിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഇവരിൽ രണ്ടുപേരെ പെയ്ഡ് ക്വാറൻറീനിലേക്ക് മാറാൻ അധികൃതർ സമ്മതിക്കുകയായിരുന്നു. സ്ത്രീയെയും കുട്ടികളെയും യൂനിവേഴ്‌സിറ്റിയിലെ ക്വാറൻറീൻ സൻെററിലേക്ക്​ മാറ്റുകയും ചെയ്തു. ബാക്കി 27 പേർക്ക് സ്കൂളിലെ ഓരോ ക്ലാസ് റൂം വീതം അനുവദിക്കുകയായിരുന്നു. ഇവർക്ക് ഓരോരുത്തർക്കും ഓരോ ബാത്ത് റൂം വീതവും അനുവദിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന്​ കോവിഡ് ടെസ്​റ്റ്​ കഴിഞ്ഞവരാണ് ഇവരെന്നും ടെസ്​റ്റ്​ ഫലം കിട്ടുന്നതുവരെ മാത്രമേ ഇവരെ ഇവിടെ താമസിപ്പിക്കുകയുള്ളൂവെന്നും സൻെററി​ൻെറ ചുമതലയുള്ള വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 'മാധ്യമ'ത്തോട്​ പറഞ്ഞു. വളരെ വൈകിയാണ് സ്കൂളിൽ സൻെറർ ഒരുക്കാൻ നിർദേശം ലഭിച്ചതെന്നും ഫലം ലഭ്യമാവുന്ന മുറക്ക് പോസിറ്റിവായവരെ മെഡിക്കൽ കോളജിലേക്കും അല്ലാത്തവരെ സ്വന്തം നാടുകളിലേക്കും തിരിച്ചയക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പടം : m3 vengara corona care centre_1 m3 vengara corona care centre 1_1 കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കണ്ണമംഗലത്ത് ചേറൂർ ജി.എം.യു.പി സ്കൂൾ ക്വാറൻറീൻ സൻെററിലെത്തിയ പ്രവാസികൾ.
Show Full Article
TAGS:
Next Story