Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'പ്രവാസികൾക്ക്...

'പ്രവാസികൾക്ക് നേരെയുള്ള കൈയേറ്റം അപലപനീയം'

text_fields
bookmark_border
മലപ്പുറം: കോവിഡ് പ്രതിരോധത്തിനായി സർക്കാറുകൾ നിഷ്കർഷിച്ച സുരക്ഷ സംവിധാനങ്ങൾ പൂർണമായി പാലിച്ചെത്തുന്ന പ്രവാസികൾക്കുനേരെ സാമൂഹികദ്രോഹികൾ നടത്തുന്ന കൈയേറ്റം ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും നിയമപാലകരും നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൊട്ടായിൽ, അമീർഷ പാണ്ടിക്കാട്, ജാബിർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ---------------------- 'ഫലം പ്രസിദ്ധീകരിക്കണം' മലപ്പുറം: ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്ന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ അബ്​ദുല്ല വാവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്, കെ.എം. അബ്​ദുല്ല, പി.കെ.എം. ഷഹീദ്, വി.എ. ഗഫൂർ, പി.വി. ഹുസൈൻ, ജില്ല ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കെ.ടി. അമാനുല്ല, വി. സഫ്ദറലി, കോട്ട വീരാൻകുട്ടി, കെ.എം. ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story