Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊതു വിദ്യാഭ്യാസത്തെ...

പൊതു വിദ്യാഭ്യാസത്തെ തകർക്കുന്നത് സി.പി.എമ്മെന്ന്​ എം.എൽ.എ

text_fields
bookmark_border
തേഞ്ഞിപ്പലം: സർക്കാറി​ൻെറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തകർക്കുന്നത് സി.പി.എമ്മും അവരുടെ അധ്യാപക സംഘടനകളുമാണെന്ന് പി. അബ്​ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. ചേളാരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ജില്ല പഞ്ചായത്ത് അംഗങ്ങളായ ബക്കർ ചെർണൂർ, എ.കെ. അബ്​ദുറഹ്മാൻ എന്നിവർ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ വി. ശശീധരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ വീക്ഷണം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡൻറ്​ സക്കീന പുല്‍പാടന്‍, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. കലാം, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ചാക്യാടന്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സഫിയ റസാഖ്, ശരീഫ കുട്ടശ്ശേരി, വൈസ് പ്രസിഡൻറുമാരായ പി. അന്‍വര്‍ മൂന്നിയൂര്‍, സരിത തേഞ്ഞിപ്പലം തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ. mt vallikkunnu-chelari hayar secondary schoolinu munnil janaprathinidhikalude satgyagraham: ചേളാരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ ജില്ല പഞ്ചായത്ത് അംഗങ്ങൾ നടത്തിയ സത്യഗ്രഹം പി. അബ്​ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story