Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅകറ്റി നിർത്തിയില്ല;...

അകറ്റി നിർത്തിയില്ല; പ്രവാസിക്ക് സ്നേഹോഷ്മള വരവേൽപ്പ്

text_fields
bookmark_border
വാഴക്കാട്: ആക്കോട് ഇസ്​ലാമിക് സൻെററിലൊരുക്കിയ ക്വാറൻറീൻ സൻെററിലേക്ക് എത്തിയ ആദ്യ പ്രവാസിക്ക് നാട്ടുകാർ സ്നേഹോഷ്മള സ്വീകരണം നൽകി. വാഴക്കാട് പഞ്ചായത്ത് മുസ്​ലിം ലീഗി​ൻെറ നേതൃത്വത്തിൽ ഒന്ന്​, രണ്ട്​, 19 വാർഡ് മുസ്​ലിം ലീഗ് കമ്മിറ്റികളാണ് പഞ്ചായത്ത് ജി.സി.സി കെ.എം.സി.സിയുടെ സഹകരണത്തോടെ ക്വാറൻറീൻ സൻെററിലേക്ക് പ്രവാസികളെ ചേർത്ത് പിടിച്ചത്. സ്ഥാപനം വിട്ടുനൽകിയ ഇസ്​ലാമിക് സൻെറർ കമ്മിറ്റിക്കും മികച്ച രീതിയിൽ സൗകര്യങ്ങൾ ഒരുക്കി സന്തോഷത്തോടെ സ്വീകരിക്കാൻ എത്തിച്ചേർന്ന പ്രവർത്തകർക്കും സൗദിയിൽ നിന്നെത്തിയ പ്രവാസി സഹോദരൻ നന്ദി അറിയിച്ചു. സി.കെ. ഷാക്കിർ, പി.കെ. റഫീഖ് അഫ്സൽ, എം.സി. സിദ്ദീഖ്, മുത്തുട്ടി, കെ. ഫൈസൽ, ടി.പി. ജാഫർ, എംസി. നസീർ, മുഷ്താഖ് ബാബു എന്നിവർ നേതൃത്വം നൽകി. ചിത്രം: me pravasikku sweekaranam സൗദിയിൽ നിന്നെത്തിയ പ്രവാസി സഹോദരനെ ആക്കോട് ഇസ്​ലാമിക് സൻെററിലൊരുക്കിയ ക്വാറൻറീൻ സൻെററിലേക്ക് ജി.സി.സി കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
Show Full Article
TAGS:
Next Story