Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇരട്ടകളുടെ ഫുള്‍ എ...

ഇരട്ടകളുടെ ഫുള്‍ എ പ്ലസിന്​ ഇരട്ടി മധുരം

text_fields
bookmark_border
വാഴക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വാഴക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ രണ്ട് ജോഡി . ഇതേ സ്‌കൂളിലെ ശാസ്ത്രാധ്യാപകന്‍ പൊന്നാട് സി. രാമചന്ദ്രന്‍-ടി. പ്രജീഷ ദമ്പതികളുടെ ഇരട്ടമക്കളായ സി. ശ്രാവണ്‍, സി. ശ്രയ എന്നിവര്‍ ഒരുമിച്ച് ഒരേ ക്ലാസില്‍ പഠിച്ചാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. ജെ.ആര്‍.സി കാഡറ്റുകള്‍ കൂടിയായ ഇരുവരും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പെന്‍സില്‍ ഡ്രോയിങ്​, വാട്ടര്‍കളര്‍ എന്നിവയില്‍ ജില്ല, സബ് ജില്ലതലത്തില്‍ ശ്രാവണും സംഘനൃത്തം, ഗണിത ശാസ്ത്ര മേള എന്നിവയില്‍ ശ്രയയും സ്‌കൂളിനെ പ്രതിനിധാനം ചെയ്​തിട്ടുണ്ട്. പെരുവയല്‍ സ്വദേശി ചീരാന്‍ തൊടികയില്‍ സി.ടി. ജാഫര്‍-എം. നസീറ ദമ്പതികളുടെ ഇരട്ടമക്കളായ സി.ടി. മുഹമ്മദ് റിന്‍ഷാദ്, സി.ടി. അഹമ്മദ് യാസീന്‍ എന്നിവരാണ് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ മറ്റൊരു ഇരട്ടകള്‍. ഇരുവരും എസ്.പി.സി കാഡറ്റുകളും അഹമ്മദ് യാസീന്‍ കരാ​േട്ട ദേശീയ ചാമ്പ്യനും മുഹമ്മദ് റിന്‍ഷാദ് എസ്.പി.സി ക്വിസ് വിജയിയുമാണ്. ഗണിത ശാസ്ത്രമേളയിലും പങ്കെടുത്തിട്ടുണ്ട്. photo folder: sslc a plus twince storys:
Show Full Article
TAGS:
Next Story