Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡിനിടയിലും...

കോവിഡിനിടയിലും ദേശീയപാത സർവേ: ആശങ്കയോടെ ഉദ്യോഗസ്​ഥരും ഇരകളും

text_fields
bookmark_border
ആളുകളുമായി ഇടപഴകുന്നില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ മലപ്പുറം: കോവിഡ്​ പടരുന്നതിനിടയിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ തുടരുന്നതിൽ ഉദ്യോഗസ്​ഥർക്കും ഇരകൾക്കും ആശങ്ക. ഏറ്റെടുക്കുന്ന സ്​ഥലത്തിനും കെട്ടിടങ്ങൾക്കും നഷ്​ടപരിഹാരം കണക്കാക്കാൻ​ തയാറാക്കിയ മൂല്യനിർണയ സർട്ടിഫിക്കറ്റ്​ അനുസരിച്ചുള്ള അളവുകളും മറ്റും പരിശോധിക്കുന്നതി​ൻെറ ഭാഗമായാണ്​ സർവേ നടക്കുന്നത്​. ഇതിനായി വീടുകളിലും കെട്ടിടങ്ങളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്​ഥർ​​ പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുമെന്ന ഭീതിയിലാണ്​. കോവിഡ്​ മാനദണ്ഡം പാലിച്ചാണ്​ ജീവനക്കാർ എത്തുന്നതെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. പൊതുമരാമത്ത്​, റവന്യൂ, സർവേ വകുപ്പ്​, ദേശീയപാത കൺസൽട്ടൻസി എന്നിവിടങ്ങളിൽനിന്നുള്ള സംഘമാണ്​ എത്തുന്നത്​. കഴിഞ്ഞദിവസം വെന്നിയൂർ ഭാഗത്ത്​ ഉദ്യോഗസ്​ഥരെ അകത്തുകടക്കാൻ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. സ്​ഥലമെടുപ്പുമായി ബന്ധപ്പെട്ട്​ കോട്ടക്കലിൽ പ്രവർത്തിക്കുന്ന ഓഫിസിൽ സർക്കാർ നിർ​ദേശമനുസരിച്ചുള്ള​ ജീവനക്കാരേക്കാൾ കൂടുതൽ പേരുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡം പൂർണമായി പാലിച്ചാണ്​ ഉദ്യോഗസ്​ഥരെത്തുന്നതെന്നും ആളുകളുമായി ഇടപഴകുന്നില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story