Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്: ഭർത്താവ് കുറ്റക്കാരൻ

text_fields
bookmark_border
മഞ്ചേരി: കിഴിശ്ശേരിയില്‍ വീട്ടമ്മയെ മഴുകൊണ്ട് വെട്ടി​െക്കാലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കുഴിയംപറമ്പ് പുറ്റമണ്ണ ഉലാം അലിയാണ് (56) പ്രതി. 2017 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പശുവിന്​ പുല്ലുമായി വരുമ്പോള്‍ വീടിന് നൂറു മീറ്റര്‍ അകലെ ​െവച്ച് ഭാര്യ ഖദീജയെ മക്കളുടെ മുന്നിൽ​ പ്രതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവ് ഉമ്മയെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന മക​ൻെറ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ്​ ഹാജരായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story