Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജ ലേബലിൽ...

വ്യാജ ലേബലിൽ വിൽപനക്കെത്തിച്ച ബിരിയാണി അരി പിടികൂടി

text_fields
bookmark_border
വടക്കാഞ്ചേരി: പ്രമുഖ കമ്പനിയുടെ പേരിൽ വ്യാജ ലേബൽ നിർമിച്ച്​ വിൽപനക്കെത്തിച്ച ബിരിയാണി അരി പൊലീസ്​ പിടികൂടി. ഓട്ടുപാറ ഷൊർണൂർ റോഡിലെ സ്വകാര്യ പലചരക്ക് കടയിൽനിന്ന് അഞ്ച് ചാക്ക് അരിയാണ്​ വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്​. നടൻമാരായ മാമുക്കോയയും ഇന്നസൻെറും ബ്രാൻഡ്​​ അംബാസിഡർമാരായി വിപണിയിലെത്തിച്ച ബർധമാൻ അഗ്രോ പ്രൊഡക്ട്സ് ലിമിറ്റഡ് കമ്പനിയുടെ റോസ് ബ്രാൻഡ്​ സുഗന്ധ കൈമ അരിയുടെ വ്യാജ ലോഗോയാണ്​ ചാക്കുകളിൽ പതിച്ചിരുന്നത്​​. അരി വിതരണം ചെയ്ത പീച്ചി വഴക്കുംപാറ കേളങ്കത്തി വീട്ടിൽ കൃഷ്ണകുമാറിനെതിരെ (35) വടക്കാഞ്ചേരി പൊലീസ് കെസെടുത്തു. ഇയാൾ ഒളിവിലാണ്. കച്ചവട സ്ഥാപന ഉടമയെ നിലവിൽ പ്രതി ചേർത്തിട്ടില്ല. കമ്പനി ലോഗോയും ട്രേഡ് മാർക്കും ഉപയോഗിച്ച് ഗുണനിലവാരമില്ലാത്ത അരി വിൽപന നടത്തുന്നതായി ബർധമാൻ കമ്പനി മാർക്കറ്റിങ്​​ മാനേജർ സൽമാനുൽ ഫാരിസ് നൽകിയ പരാതിയിലാണ്​ അന്വേഷണം.
Show Full Article
TAGS:
Next Story