Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസര്‍ക്കാരിന്റെ ലക്ഷ്യം...

സര്‍ക്കാരിന്റെ ലക്ഷ്യം ജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണം: മന്ത്രി കെ രാജു

text_fields
bookmark_border
സര്‍ക്കാറി​ൻെറ ലക്ഷ്യം ജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണം -മന്ത്രി കെ. രാജു കൊടകര: വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് വനം​ മന്ത്രി കെ. രാജു. 90 ലക്ഷം രൂപ വീതം ചെലഴിച്ച് ചാലക്കുടി വനം ഡിവിഷനിലെ ചുങ്കാലിലും വാഴച്ചാല്‍ ഡിവിഷനിലെ മലക്കപ്പാറയിലും നിര്‍മിച്ച ഫോറസ്​റ്റ്​ സ്‌റ്റേഷനുകളുടെയും ബാച്ചിലേഴ്‌സ് ക്വാർട്ടേഴ്‌സുകളുടെയും ഉദ്ഘാടനം വാസുപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലപ്പിള്ളി ഫോറസ്​റ്റ്​ റേഞ്ചിലെ എലിക്കോട് ആദിവാസി കോളനിയിലുള്ളവര്‍ക്ക് നല്‍കുന്ന മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം കോളനി മൂപ്പന്‍ ഉണ്ണിച്ചെക്കന് നല്‍കി മന്ത്രി നിര്‍വഹിച്ചു. വാഴച്ചാല്‍ വനമേഖലയിലെ ആദിവാസികളുടെ കമ്പ്യൂട്ടര്‍ പഠനത്തിനായി ചാലക്കുടി സ്‌റ്റേറ്റ് ബാങ്ക് സംഭാവന ചെയ്ത കമ്പ്യൂട്ടകൾ മന്ത്രി ഏറ്റുവാങ്ങി. വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് വന മഹോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാപ്ഷന്‍ tm kodakara mathrika forestation മുപ്ലിയം മാതൃക ഫോറസ്​റ്റ്​ സ്‌റ്റേഷന്‍ വനംമന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സി. രവീന്ദ്രനാഥ് സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story