Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃശൂർ മെഡിക്കൽ കോളജ്...

തൃശൂർ മെഡിക്കൽ കോളജ് രക്ത ബാങ്കിൽ ദൗർലഭ്യം

text_fields
bookmark_border
തൃശൂർ മെഡിക്കൽ കോളജ് രക്തബാങ്കിൽ ദൗർലഭ്യം മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ രക്തബാങ്കിൽ പല ഗ്രൂപ്പുകളുടെയും ക്ഷാമം നേരിടുന്നു. സന്നദ്ധ സംഘടനകൾ സഹായഹസ്തവുമായി ഉണ്ടെങ്കിലും കോവിഡ് പടരുന്ന അവസ്ഥയിൽ ദാതാക്കൾ പൊതുവെ രക്തദാനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെയും ശാസ്ത്രക്രിയകളുടെയും ആവശ്യകത തുടരുകയും ദാതാക്കളുടെ എണ്ണം കുറയുകയും ചെയ്തതാണ് ദൗർലഭ്യത്തിന് കാരണം. കോവിഡ് പ്രശ്‌നമുള്ളതിനാൽ മുൻപ് നടത്തിയിരുന്നത് പോലെ സന്നദ്ധ രക്തദാന ക്യാമ്പുകൾ നടക്കുന്നില്ല. രോഗികളുടെ ബന്ധുക്കളോ സന്നദ്ധ ദാതാക്കളോ ആശുപത്രിയിൽ എത്തിയാണ് രക്തം ദാനം ചെയ്യുന്നത്. എന്നാൽ, പലപ്പോഴും കൂടുന്ന ആവശ്യത്തെ അഭിമുഖീകരിക്കാൻ ഇത് പര്യാപ്തമല്ല. കൂടുതൽ യുവജനങ്ങളും സന്നദ്ധ ദാതാക്കളും ഈ രക്തദൗർലഭ്യം മറികടക്കാൻ സഹായിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ് ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകളുടെ സൗകര്യപ്രകാരം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും രക്തം നൽകാൻ സൗകര്യമൊരുക്കാമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story