Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​ സുരക്ഷ...

കോവിഡ്​ സുരക്ഷ കിറ്റ്​ കൈമാറി

text_fields
bookmark_border
മലപ്പുറം: കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കായി ഡൽഹി ചാണക്യ ഐ.എ.എസ്​ അക്കാദമി കോട്ടക്കൽ സൻെറർ പി.പി.ഇ കിറ്റുകളും ഹാൻഡ്​ സാനിറ്റൈസറുകളും മാസ്​ക്കുകളും കൈമാറി. മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ മജീദ്​, ഓപറേഷൻ മാനേജർ ഉണ്ണികൃഷ്​ണൻ, മുഹമ്മദ്​ ഇംതിയാസ്​ എന്നിവരിൽനിന്ന്​ ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണൻ ഏറ്റുവാങ്ങി. പ്രവാസികളെയും മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവരെയും സംരക്ഷിച്ച്​ നിർത്തുക നമ്മുടെ കടമയാണെന്നും ഇവരുടെ കുട്ടികൾക്ക്​ പഠിക്കാൻ പ്രത്യേക ഇളവുകൾ നൽകുമെന്നും ഓപറേഷൻ മാനേജർ ഉണ്ണികൃഷ്​ണൻ അറിയിച്ചു. ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന ചാണക്യ ഐ.എ.എസ്​ അക്കാദമി കോട്ടക്കൽ ബ്രാഞ്ചിലേക്ക്​ കേരളത്തിലെ ഏതു ജില്ലകളിൽനിന്നുമുള്ള വിദ്യാർഥികൾക്കും ഓൺലൈൻ, ക്ലാസ്​ റൂം ബാച്ചുകളിലേക്കുള്ള അഡ്​മിഷന്​ അപേക്ഷിക്കാം.
Show Full Article
TAGS:
Next Story