Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചെയർമാൻ രാജിവെക്കണം...

ചെയർമാൻ രാജിവെക്കണം -ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കോട്ടക്കൽ: സസ്‌പെൻഷനിലായ മുനിസിപ്പൽ സെക്രട്ടറിക്ക് അഴിമതി നടത്താൻ ഒത്താശ ചെയ്ത നഗരസഭ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സമരം സംഘടിപ്പിച്ചു. നഗരസഭ കാര്യാലയത്തിന് മുന്നിൽ ബ്ലോക്ക് സെക്രട്ടറി ടി.പി. ഷമീം ഉദ്ഘാടനം ചെയ്തു. സഫ്ദർരാജ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കുട്ടശ്ശേരി, മുഹമ്മദലി എന്നിവർ സംസാരിച്ചു. ഫൈസൽ ഇന്ത്യനൂർ സ്വാഗതം പറഞ്ഞു. പടം MT KKL 172: കോട്ടക്കലിൽ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം സെക്രട്ടറിയുടെ സസ്പെൻഷൻ: മുസ്​ലിം ലീഗ് നേതൃത്വത്തിനും പങ്ക് -സി.പി.എം കോട്ടക്കൽ: നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന വൻ അഴിമതികളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്​ലിം ലീഗ് നേതൃത്വത്തി​ൻെറ അനുമതിയോടു കൂടിയാണോ ചെയർമാനും സസ്പെൻഷൻ ലഭിച്ച സെക്രട്ടറിയും ഇത്തരം അഴിമതി നടത്തിയതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഏരിയ സെക്രട്ടറി തയ്യിൽ അലവി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുസ്​ലിം ലീഗ് ജന. സെക്രട്ടറിയും സ്ഥിരം സമിതി അധ്യക്ഷനുമായ സാജിദ് മങ്ങാട്ടിലാണ് സെക്രട്ടറിക്കെതിരെ ആദ്യം ആരോപണമുന്നയിച്ചത്. എന്നാൽ, ചെയർമാൻ പറയുന്നത് അദ്ദേഹത്തിന് ഇക്കാര്യങ്ങൾ അറിയാമെന്നാണ്. ഇതിൽ പൊതുജനത്തിന് വിശദീകരണം നൽകേണ്ടത് മുസ്​ലിം ലീഗ് നേതൃത്വമാണ്. ചെയർമാനും സെക്രട്ടറിക്കും അഴിമതി നടത്താൻ ലീഗ് നേതൃത്വം കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ആരോപിച്ച അഴിമതിക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഹുജന സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. എൻ. പുഷ്പരാജൻ, ടി. കബീർ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:
Next Story