Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സർവകലാശാലയിൽ സെറ്റോയുടെ വിളിച്ചുണർത്തൽ സമരം

text_fields
bookmark_border
തേഞ്ഞിപ്പലം: സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്​സ് ഓർഗനൈസേഷൻസ് (സെറ്റോ) കാലിക്കറ്റ് സർവകലാശാലയിൽ വിളിച്ചുണർത്തൽ സമരം സംഘടിപ്പിച്ചു. സർക്കാർ അനിശ്ചിതമായി തടഞ്ഞുവെച്ച നാല് ഗഡു ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണം ഉത്തരവാക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, സുനിൽ മാണി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുൻ മന്ത്രി എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്​റ്റാഫ് ഓർഗനൈസേഷൻ പ്രസിഡൻറ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഹമീദ്, ഡി.സി.സി വൈസ് പ്രസിഡൻറ്​ വീക്ഷണം മുഹമ്മദ്, ഓഡിറ്റേഴ്​സ് അസോസിയേഷൻ ഭാരവാഹി ഫാസിൽ, എച്ച്.എസ്.എസ്.ടി.എ ഭാരവാഹി അബ്​ദുൽ കരീം, എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹി ഹരിഹരൻ, കെ.എഫ്. മനോജ്, വിജി ജയപ്രകാശ്, ടി.പി. ദാമോദരൻ, ചാൾസ് പി. ചാണ്ടി, കെ.പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. സുനിൽ കുമാർ, അബൂബക്കർ സിദ്ദീഖ്, കൃഷ്ണൻ, ജയശങ്കർ, അജിത്ത് കുമാർ, സുരേഷ് കുമാർ, ഷംന സൂപ്പി തുടങ്ങിയവർ സമരപരിപാടിക്ക് നേതൃത്വം നൽകി. ഫോട്ടോ - MT vallikkunnu-cakicut sarvakaladalayil srtto nafathiya bilichunarthal samaram: കാലിക്കറ്റ് സർവകലാശാലയിൽ സെറ്റോ നടത്തിയ വിളിച്ചുണർത്തൽ സമരം മുൻ മന്ത്രി എ.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story