Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്പെഷൽ-ബഡ്സ് സ്കൂൾ...

'സ്പെഷൽ-ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണ കിറ്റ് വിതരണം ചെയ്യണം'

text_fields
bookmark_border
എടവണ്ണപ്പാറ: കൊറോണ പ്രതിരോധത്തി​ൻെറ ഭാഗമായ ലോക്ഡൗൺ കാരണം അടച്ചിട്ട സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ വിതരണം ചെയ്യാൻ തീരുമാനിച്ച ഉച്ചഭക്ഷണ കിറ്റ് ബഡ്‌സ്-സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കും വിതരണം ചെയ്യണമെന്ന് ആശ്വാസം ഭിന്നശേഷി കൂട്ടായ്മ ഓൺലൈൻ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സാമ്പത്തികമായും ശാരീരികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കുവേണ്ടി പ്രത്യേകം സാമ്പത്തിക സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആശ്വാസം ഭിന്നശേഷി കൂട്ടായ്മ ചെയർമാൻ കരീം എളമരം അധ്യക്ഷത വഹിച്ചു. മാനു ഹാജി, ജാഫർ ഒളവട്ടൂർ, ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു. ഉച്ചഭക്ഷണം നൽകി വാഴക്കാട്: വെട്ടത്തൂരിലെ ഹോം ക്വാറൻറീനിൽ കഴിയുന്ന പ്രവാസികൾക്കും ദാറുൽ ഉലൂം, എടവണ്ണപ്പാറ ഹസ്സൂൺ ക്വാറൻറീൻ കെയർ സൻെററിലെ മുഴുവൻ താമസക്കാർക്കും മാഞ്ചസ്​റ്റർ ചാരിറ്റി മേലേപറമ്പ വെട്ടത്തൂർ ഉച്ചഭക്ഷണം നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഉച്ചഭക്ഷണം ക്ലബ്​ സ്പോൺസർ ചെയ്തു. പ്രവാസികളുടെ വരവിനെ ഭീതിയോടെ കാണുന്ന വീട്ടുകാർക്ക് ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖ പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്തു. ലഘുലേഖ പ്രകാശനവും ഉച്ചഭക്ഷണം ഏറ്റുവാങ്ങലും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജമീല നിർവഹിച്ചു. കൊറോണ കെയർ സൻെറർ ചാർജ്​ ഓഫിസർമാരായ താഹിർ, ജമാലുദ്ദീൻ, നൗഫൽ, റഹ്മത്തുന്നീസ, റഹീസ്, നൗഷാദ്, നിസാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story