Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറയൻതോട് പാലം...

പറയൻതോട് പാലം അപ്രോച്ച് റോഡ് നിർമാണത്തിന് അനുമതി

text_fields
bookmark_border
ചാലക്കുടി: പറയൻതോട് പാലം അപ്രോച്ച് റോഡ് നിർമാണത്തിന് കിഫ്ബിയുടെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ചു. ചാലക്കുടി നഗരസഭയേയും മാള പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിച്ച്​ പറയൻ തോട്ടിൽ പാലവും 4.5 കി.മി നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കുന്നതിന് 35.15 കോടിയുടെ അനുമതിയാണ് കിഫ്ബി യിൽ നിന്നും ലഭിച്ചത്. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡി​ൻെറ തുടർച്ചയായി റെയിൽവേ അണ്ടർ പാസേജ് വഴി തോട്ടവീഥി വഴി പാറക്കൂട്ടം ഗുരുതിപ്പാല പഞ്ചായത്ത് വഴി വരെയുള്ള 4.5 കി.മി ദൂരമാണ് ബി.എം.ആൻഡ്​ ബി.സി ടാറിങ്​ നടത്തി നവീകരിക്കുക. 2010ൽ പാലം പുതുക്കി പണിയുന്നതിന് അഞ്ച്​ കോടി അനുവദിച്ചിരു​െന്നങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കും. ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള തുകയും നിലവിലുള്ള അനുമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:
Next Story