Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലൈബ്രറി, വായനശാല...

ലൈബ്രറി, വായനശാല കെട്ടി​േടാദ്​ഘാടനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭ കോട്ടപ്പുറം മാർക്കറ്റിന് സമീപം 15 ലക്ഷം ചെലവിൽ നിർമിച്ച ലൈബ്രറിയുടെയും വായനശാലയുടെയും കെട്ടിടം ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ വി.എം. ജോണി, സാഹിത്യകാരൻമാരായ ബക്കർ മേത്തല, ടി.കെ. ഗംഗാധരൻ, സെബാസ്​റ്റ്യൻ, പി.എൽ. തോമാസ് കുട്ടി എന്നിവർ സംസാരിച്ചു. കോട്ടപ്പുറം പൈതൃക സംരക്ഷണ സമിതിയും സി.ഐ.ടി.യു തൊഴിലാളിയായ റസാക്കും സംഭാവനയായി നൽകിയ 100ലേറെ പുസ്തകങ്ങളും പി.ടി. മാർട്ടിൻ സംഭാവനയായി നൽകിയ റേഡിയോയും ചെയർമാൻ ഏറ്റുവാങ്ങി.
Show Full Article
TAGS:
Next Story