Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമോ​േട്ടാർ ​തൊഴിലാളി...

മോ​േട്ടാർ ​തൊഴിലാളി ക്ഷേമനിധി: സഹായ വിതരണം കാര്യക്ഷമമല്ലെന്ന്​ പരാതി

text_fields
bookmark_border
പാലക്കാട്​: മോ​േ​ട്ടാർ തൊഴ​ിലാളി ക്ഷേമനിധി ​േബാർഡിൽ ക്ഷേമനിധിയിനത്തിൽ കോടികൾ പിരിക്കു​േമ്പാഴും സഹായധന വിതരണം കാര്യക്ഷമമല്ലെന്ന്​ പരാതി. ചെറിയ ചരക്ക്​ വാഹനങ്ങൾക്ക്​ ഒരു വർഷം 1200 രൂപയും ഹെവി ചരക്കുവാഹനങ്ങൾക്ക്​ 1700 രൂപയും വീതമാണ്​ ക്ഷേമനിധി വിഹിതം ഇൗടാക്കുന്നത്​. എന്നാൽ, ക്ഷേമനിധി സമാഹരണത്തിലും വിതരണത്തിലും അവ്യക്തത നിലനിൽക്കുകയാണെന്ന്​ വാഹന ഉടമകൾ ചൂണ്ടിക്കാണിക്കുന്നു​. 2019ൽ നിയമസഭയിൽ നൽകിയ കണക്ക്​ പ്രകാരം 9,11,364 ഗുണഭോക്താക്കൾ ക്ഷേമനിധി ബോർഡിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്​. 2018-19ൽ മാത്രം 41,704 പേർ അംഗത്വമെടുത്തു​. വിവരാവകാശ രേഖകൾ പ്രകാരം 2019 മാർച്ച്​ 31 വരെ 2360 കോടി രൂപയാണ്​ ക്ഷേമനിധിയിനത്തിൽ വാഹന ഉടമകളിൽ നിന്ന്​ പിരിച്ചത്​. രാജ്യത്തെ തന്നെ ഉയർന്ന വാഹനനികുതിയുള്ള സംസ്ഥാനങ്ങളിലൊന്നാണ്​ കേരളമെന്നും തമിഴ്​നാട്ടിൽ ലോറിക്ക്​ 3100 രൂപ നികുതി ഇൗടാക്കുന്നിടത്ത്​ കേരളത്തിൽ അത്​ 6800 വരെയാകുന്നുണ്ടെന്നും സ്​റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. നന്ദകുമാർ 'മാധ്യമ'ത്തോട്​ പറഞ്ഞു. സ്വകാര്യ ക്ഷേമനിധിയുടെ പ്രായോഗികത പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്​ ഇദ്ദേഹം നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്​. കോവിഡ്​ കാലത്ത്​ ക്ഷേമനിധി ഉപഭോക്​താക്കൾക്ക്​ പ്രഖ്യാപിച്ച സഹായധനം ഏതാനും പേർക്ക്​ മാത്രമാണ്​ വിതരണം ചെയ്​തത്​. കൂടുതൽ ആളുകൾക്ക്​ വരുംദിവസങ്ങൾ സഹായം വിതരണം ചെയ്യുമെന്നാണ്​​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ബിനോയ്​ തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story