Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:56 PM GMT Updated On
date_range 1 July 2020 8:56 PM GMTമന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
side story വേങ്ങര: വ്യാഴാഴ്ച നടക്കുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിൽ വകുപ്പു മന്ത്രിയെ ക്ഷണിക്കാത്തതിൽ എൽ.ഡി.എഫ് പ്രതിഷേധം. മാസങ്ങൾക്കു മുമ്പ് സ്ഥലം എം.പിയുടെ സാന്നിധ്യത്തിൽ സ്വാഗതസംഘം ചേർന്ന് ആരോഗ്യ മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. രണ്ടു തവണ മന്ത്രിയുടെ തീയതി ലഭിച്ചെങ്കിലും ഉദ്ഘാടനം പല കാരണങ്ങളാലും നീട്ടിവെക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് എച്ച്.എം.സി ചേർന്ന് എം.എൽ.എ മുഖേന വീണ്ടും മന്ത്രിയെ ക്ഷണിക്കുന്നതിന് തീരുമാനിച്ചെങ്കിലും ഭാരവാഹികൾ താൽപപര്യമെടുത്തില്ലെന്ന് പറയുന്നു. എന്നാൽ, എച്ച്.എം.സി മെമ്പർമാർ പോലും അറിയാതെ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ ഏകപക്ഷീയമായി തീരുമാനമെടുത്താണ് ഇപ്പോൾ ഉദ്ഘാടനം നിശ്ചയിച്ചത്. സംസ്ഥാന സർക്കാറിൻെറ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തിക്ക് എം.പിയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കുക വഴി പൊതു സ്ഥാപനത്തെ രാഷ്ട്രീയ ഗ്രൂപ് വഴക്കിനു വേദിയാക്കി മാറ്റുന്നതിനാണ് ബ്ലോക്ക് അധികൃതർ ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് വേങ്ങര മണ്ഡലം കൺവീനർ കെ.ടി. അലവിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story