Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസർവകലാശാലക്ക്​ മുന്നിൽ...

സർവകലാശാലക്ക്​ മുന്നിൽ പി. അബ്​ദുൽ ഹമീദ് എം.എൽ.എ സത്യഗ്രഹമിരുന്നു

text_fields
bookmark_border
തേഞ്ഞിപ്പലം: വൈസ് ചാൻസലറെ ഉടൻ നിയമിക്കുക, അധ്യാപക നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെനറ്റ് പ്രതിനിധി കൂടിയായ പി. അബ്​ദുൽ ഹമീദ് എം.എൽ.എ കാലിക്കറ്റ്​ സർവകലാശാലക്ക് മുന്നിൽ സത്യഗ്രഹമിരുന്നു. വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സമരം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എ.കെ. അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്​ദുൽ വഹാബ് എം.പി, ടി. സിദ്ദീഖ്, എം.എൽ.എമാരായ എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, എം. ഉമ്മർ, പി. ഉബൈദുല്ല, കെ.എൻ.എ. ഖാദർ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, യു.ഡി.എഫ് നേതാക്കളായ പി.എം.എ. സലാം, യു.എ. ലത്തീഫ്, വി.വി. പ്രകാശ്, സി.കെ. സുബൈർ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. റഷീദ് അഹമ്മദ്, എൻ.വി. അബ്​ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സർവകലാശാലയുടെ സൽപ്പേര് കളയാനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും നീതി ലഭിച്ചില്ലെങ്കിൽ കെ.എസ്.യു-എം.എസ്.എഫ് സംസ്ഥാന കമ്മിറ്റികൾ സമരം ഏറ്റെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. ഫോട്ടോ. vallikkunnu-calucut sarvakaladalayil p abdul haneed mla nafathiya sathyagraham കാലിക്കറ്റ് സർവകലാശാലക്ക് മുന്നിൽ പി. അബ്​ദുൽ ഹമീദ് എം.എൽ.എയുടെ സത്യഗ്രഹസമരം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story