Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:52 PM GMT Updated On
date_range 1 July 2020 8:52 PM GMTഹയർ സെക്കൻഡറി പഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം ^ജമാഅത്തെ ഇസ്ലാമി
text_fieldsbookmark_border
ഹയർ സെക്കൻഡറി പഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം -ജമാഅത്തെ ഇസ്ലാമി മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ജില്ലയിലെ വിദ്യാർഥികളുടെ തുടർപഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ 30 ശതമാനത്തിലധികം വിദ്യാർത്ഥികൾക്കും പഠനസൗകര്യം നിഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് സലീം മമ്പാട്, എം.സി. നസീർ, നാസർ കുരിക്കൾ, ഹബീബ് ജഹാൻ, മുസ്തഫ ഹുസൈൻ, സലാഹുദ്ദീൻ ചൂനൂർ, മൂസ മുരിങ്ങേക്കൽ, എൻ.കെ. സദ്റുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story