Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴ ഡാമില്‍...

കാഞ്ഞിരപ്പുഴ ഡാമില്‍ വെള്ളം സംഭരിക്കേണ്ടതില്ലെന്ന് തീരുമാനം

text_fields
bookmark_border
മണ്ണാര്‍ക്കാട്: പ്രളയഭീഷണി മുന്നില്‍കണ്ട് ജില്ലയിലെ പ്രധാന ജലസംഭരണികളിലൊന്നായ കാഞ്ഞിരപ്പുഴ ഡാമില്‍ ആഗസ്​റ്റ്​ വരെ വെള്ളം സംഭരിക്കേണ്ടതില്ലെന്ന് തീരുമാനം. നിലവില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ 81.97 മീറ്റര്‍ വെള്ളമാണ് ഉള്ളത്. 97.5 മീറ്റര്‍ സംഭരണശേഷിയാണ് കാഞ്ഞിരപ്പുഴ ഡാമിനുള്ളത്. കഴിഞ്ഞവര്‍ഷമാകട്ടെ 83.58 മീറ്റര്‍ വെള്ളമാണ് ഉണ്ടായിരുന്നത്. ശക്തമായ മഴ, ഉരുള്‍ പൊട്ടല്‍ എന്നിവമൂലം അമിതതോതില്‍ വെള്ളംവന്നു ഡാമിനു ഭീഷണി ഉണ്ടാകുമെന്ന് ഭീതിയാണ് അധികൃതരുടെ തീരുമാനത്തിനു പിന്നില്‍. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുവരെ ഡാമില്‍നിന്നും വെള്ളം തുറന്നുവിട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായി കാഞ്ഞിരപ്പുഴ ഡാമില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമി‍ൻെറ മൂന്നു ഷട്ടറുകള്‍ 100 സൻെറിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡാമിന് താഴെ സ്ഥിതിചെയ്യുന്ന കോസ്​വേ തകരുകയും പാലക്കയം, പിച്ചളമുണ്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഇടപെട്ട് താൽക്കാലിക പാലം, നടപ്പാത എന്നിവ ഒരുക്കിയിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ചെലവഴിച്ചാണ് കോസ്​വേ പുതുക്കിപ്പണിതത്. തകര്‍ന്നഭാഗം പുതിക്കി നിര്‍മിക്കുകയും രണ്ടുവരി പൈപ്പുലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു. പുഴയുടെ വശങ്ങളില്‍ താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറിയതി‍ൻെറ പശ്ചാത്തലത്തിലാണ് പ്രളയ സാധ്യത മുന്നില്‍കണ്ട്​ ഡാമിലെ സംഭരണം കുറക്കാൻ കാരണം. മണ്ണാര്‍ക്കാട് പരാതി പരിഹാര അദാലത്ത് നാലിന് മണ്ണാര്‍ക്കാട്: താലൂക്കിലെ പരാതി പരിഹാര അദാലത്ത് കലക്ടറുടെ നേതൃത്വത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജൂലൈ നാലിന് രാവിലെ 10.30 മുതല്‍ നടക്കും. ജൂലൈ മൂന്ന് വൈകിട്ട് വരെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ ശാരീരിക അകലം പാലിച്ച് പങ്കെടുക്കണം. ടോക്കണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. കലക്ടര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലതല ഓഫിസര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്​റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
Show Full Article
TAGS:
Next Story