Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇവരുടെ എ പ്ലസിന് ഇരട്ട ...

ഇവരുടെ എ പ്ലസിന് ഇരട്ട മധുരം

text_fields
bookmark_border
പട്ടാമ്പി: എസ്‌.എസ്‌.എൽ.സിക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാനായ സന്തോഷത്തിലാണ് ഇരട്ട സഹോദരങ്ങളും എടപ്പലം പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുമായ മുഹമ്മദ് ഷാദിയും സന ഫാത്തിമയും. മുഹമ്മദ് ഷാദി ഗാനാലാപനത്തിലും ഫാത്തിമ സന ചിത്ര രചനയിലും തൽപരരാണ്. മൂർക്കനാട് പറമ്പിൽ നവാസി​ൻെറയും റൈഹാനത്തി​ൻെറയും മക്കളായ ഇരുവരും സയൻസ് വിഷയത്തിൽ തുടർപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്. ആറാം ക്ലാസുകാരി ഷിയ ഫാത്തിമ സഹോദരിയാണ്. സ്‌കൂളിൽ ഇവരെക്കൂടാതെ ഇരട്ടസഹോദരങ്ങളായ എട്ടുപേർ എസ്‌.എസ്‌.എൽ.സിക്ക്​ ഉന്നതപഠനത്തിന് യോഗ്യത നേടി. ചിത്രം: pew muhammad shadi മുഹമ്മദ് ഷാദി ചിത്രം: pew fathima sana ഫാത്തിമ സന പരുതൂരിന് തിളക്കമാർന്ന വിജയം പട്ടാമ്പി: എസ്.എസ്.എൽ.സി പരീക്ഷയിൽ പരുതൂർ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. ഉപജില്ലയിൽ ഏറ്റവുമധികം കുട്ടികളെ പരീക്ഷക്കിരുത്തിയാണ് 97.87 ശതമാനം വിജയം കരസ്ഥമാക്കിയത്. 933 കുട്ടികളാണ് പരുതൂർ ഹൈസ്കൂളിൽ പരീക്ഷക്കിരുന്നത്. 913 പേർ വിജയിച്ചു. 79 പേർ സമ്പൂർണ എ പ്ലസ് നേടി. മന്ദം ജങ്​ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം വടക്കഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് തരൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പെട്രോൾ, ഡീസല്‍ വില വർധനക്കെതിരെ മന്ദം ജങ്​ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പത്മഗിരീഷന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്​ സുനില്‍ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു. photo: pew pratheekathmaka bandh യൂത്ത് കോണ്‍ഗ്രസ് തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പെട്രോൾ, ഡീസല്‍ വില വർധനക്കെതിരെ മന്ദം ജങ്​ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്നു
Show Full Article
TAGS:
Next Story