Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസസ്യലോകത്തേക്ക് മൂന്ന്...

സസ്യലോകത്തേക്ക് മൂന്ന് പുതിയ അതിഥികള്‍ കൂടി

text_fields
bookmark_border
new-plants--calicut-university
cancel
camera_alt??. ??????? ???????? ???????? ?????????? ????? ??? ??????????

തേ​ഞ്ഞി​പ്പ​ലം: ഇ​ടു​ക്കി​യി​ല്‍നി​ന്ന്​ സ​സ്യ​ലോ​ക​ത്തേ​ക്ക് മൂ​ന്ന് പു​തി​യ അ​തി​ഥി​ക​ളെ ക​ണ്ടെ​ത്തി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​ര്‍. ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് ന​മ്പി, ഗ​വേ​ഷ​ക​രാ​യ വി​ഷ്ണു മോ​ഹ​ന്‍, ഡാ​നി ഫ്രാ​ന്‍സി​സ്, ദി​വ്യ കെ. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പു​തി​യ സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. 

കാ​ശി​ത്തു​മ്പ കു​ടും​ബ​മാ​യ (ബാ​ള്‍സാ​മി​നെ​സി​യെ) ഇ​മ്പേ​ഷ്യ​ന്‍സ് ജ​നു​സ്സി​ല്‍ ഉ​ള്‍പ്പെ​ട്ട​താ​ണ് ആ​ദ്യ ര​ണ്ടെ​ണ്ണം. ഇ​മ്പേ​ഷ്യ​ന്‍സ് നി​ദോ​ല​പ​ത്ര, ഇ​മ്പേ​ഷ്യ​ന്‍സ് ഗ്രാ​ന്‍ഡി​സ്‌​പോ​റ എ​ന്നി​ങ്ങ​നെ പേ​രി​ട്ട ഇ​വ​യെ ഇ​ടു​ക്കി ജി​ല്ല​യി​ലെ മാ​ങ്കു​ളം വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പി​ങ്ക് നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളും നേ​ര്‍ത്ത ഇ​ല​ക​ളു​മാ​ണ് ഇ​മ്പേ​ഷ്യ​ന്‍സ് നി​ദോ​ല​പ​ത്ര​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഇ​ല​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ് ന​ദോ​ല​പ​ത്ര എ​ന്ന പേ​ര് ന​ല്‍കാ​ന്‍ കാ​ര​ണം. ഇ​ളം റോ​സ് നി​റ​ത്തി​ലൂ​ള്ള ഭം​ഗി​യേ​റി​യ ദ​ള​ങ്ങ​ളും വ​ലി​പ്പ​മേ​റി​യ പ​രാ​ഗ​രേ​ണു​ക്ക​ളു​മാ​ണ് ഇ​മ്പേ​ഷ്യ​ന്‍സ് ഗ്രാ​ന്‍ഡി​സ്‌​പോ​റ​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍. 

പ​രാ​ഗ​രേ​ണു​ക്ക​ളു​ടെ വ​ലി​പ്പ​മാ​ണ് ആ ​പേ​ര് ന​ല്‍കാ​ന്‍ കാ​ര​ണ​മാ​യ​ത്. കാ​ല​വ​ര്‍ഷ​ത്തി​​െൻറ അ​വ​സാ​ന​ത്തോ​ടെ പു​ഷ്​​പി​ക്കു​ക​യും പി​ന്നീ​ടു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ല്‍ ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍, മ​ണ്ണി​ന​ടി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന കി​ഴ​ങ്ങു​ക​ള്‍ അ​നു​യോ​ജ്യ കാ​ലാ​വ​സ്ഥ​യി​ല്‍ വീ​ണ്ടും മു​ള​ച്ചു​വ​രു​ന്ന​തി​നാ​ല്‍ ഇ​വ ‘അ​ദ്​​ഭു​ത സ​സ്യം’ എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്.

മീ​ശ​പ്പു​ലി​മ​ല​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ എ​രി​യോ​കോ​ളേ​സി​യെ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട എ​രി​യോ​കോ​ള​ന്‍ വാ​മ​നെ ആ​ണ് മൂ​ന്നാ​മ​ന്‍. കാ​ഴ്ച​യി​ലു​ള്ള വ​ലി​പ്പ​ക്കു​റ​വ് എ​രി​യോ​കോ​ള​ന്‍ വാ​മ​നെ എ​ന്ന പേ​ര് അ​ന്വ​ർ​ഥ​മാ​ക്കു​ന്നു. വേ​റി​ട്ടു​നി​ല്‍ക്കു​ന്ന ദ​ള​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ണ്‍പു​ഷ്പ​വും രോ​മ​ങ്ങ​ളോ​ടു​കൂ​ടി​യ പെ​ണ്‍പു​ഷ്പ​വും സ​വി​ശേ​ഷ​ത​ക​ളാ​ണ്. മൂ​ന്ന് സ​സ്യ​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള​യു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വി​വി​ധ ജേ​ർ​ണ​ലു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsnew planetsmalayalam news
News Summary - Three New Planets invented in calicut university -Kerala News
Next Story