കുടുംബങ്ങളിൽ ഖുർആനിക അന്തരീക്ഷം രൂപപ്പെടണം –എം.ഐ. അബ്ദുൽ അസീസ്
text_fieldsശാന്തപുരം: കെട്ടുറപ്പുള്ള കുടുംബ സംവിധാനത്തിന് കുടുംബങ്ങളിൽ ഖുർആനിക അന്തരീക്ഷം രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പൂപ്പലം ഹെവൻസ് പ്രീ സ്കൂളിെൻറ ബിരുദദാന സമ്മേളനം ശാന്തപുരം അൽ ജാമിഅ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി. നിസ്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി. യൂസുഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂപ്പലം ഹെവൻസ് കോ ഒാഡിനേറ്റർ പി. അബ്ദുൽ റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. ഹെവൻസ് സംസ്ഥാന ഡയറക്ടർ സുശീർ ഹസൻ മുഖ്യപ്രഭാഷണം നടത്തി. ഹെവൻസ് പ്രിൻസിപ്പൽ കെ.വി. സഫിയ സ്വാഗതവും മെൻറർ വി.കെ. സുഫൈജ നന്ദിയും പറഞ്ഞു.